കൂട്ടുകാര്‍ക്കായി ഭക്ഷണം ഒരുക്കിവച്ചു; ഒടുവില്‍ കൂട്ടക്കരച്ചിലായി
പൂച്ചാക്കല്‍: കൂട്ടുകാര്‍ക്കായി ഭക്ഷണം പാചകം ചെയ്ത് കാത്തിരുന്നവരിലേക്കെത്തിയത് ദുരന്ത വാര്‍ത്ത. ബുധനാഴ്ച്ച വൈകിട്ട് ബോള്‍ഗാട്ടിയില്‍ നിന്നും പന്തല്‍ പണികഴിഞ്ഞു വരുന്ന കൂട്ടുകാര്‍ക്ക് ഭക്ഷണം ഒരുക്കി കല്‍ക്കത്ത സ്വദേശി സഞ്ചന്‍, സുജന്‍ എന്നിവര്‍ പാണാവള്ളി മണപ്പുറം പള്ളിക്ക് സമീപമുള്ള താമസ സ്ഥലത്ത് കത്തിരിക്കുമ്പോഴാണ് അപകട വിവരം അറിയുന്നത്.
വാര്‍ത്ത കേട്ടപാടെ എന്ത് ചെയ്യണമെന്നറിയാതെ പൊട്ടിക്കരയുകയായിരുന്നു ഇരുവരും. ഉടനെ സംഭവ സ്ഥലത്തേക്ക് പോയെങ്കിലും തിരച്ചിലില്‍ കൂട്ടുകാരെ കണ്ടെത്താനാകാതിരുന്നത് ഇവരെ ഏറെ വിഷമത്തിലാക്കി.
പാണവള്ളിയിലെ വിശാലമായ ഷെഡ്ഡിലാണ് ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണെങ്കിലും പ്രദേശവാസികള്‍ക്ക് സ്വന്തം നാട്ടുകാരെ പോലെയായിരുന്നു.
ജോലിയില്ലാത്തപ്പോള്‍ രാവിലെയും വൈകുന്നേരങ്ങളില്‍ നാട്ടുകാരുമായി നല്ല ചങ്ങാത്തത്തിലായിരുന്നു അപകടത്തില്‍പ്പെട്ട നേപ്പാള്‍ സ്വദേശികള്‍.
വര്‍ഷങ്ങളായി പന്തല്‍ നിര്‍മ്മാണം നടത്തിവരുന്ന ഇവര്‍ തൃക്കാക്കരയില്‍ നിന്നും പാണാവള്ളിയിലേക്ക് വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു.
കരാറുകാരനായ ഇടപ്പള്ളി സ്വദേശി ഷാനാവാസിനോടൊപ്പമാണ് ജോലി ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."