തീരദേശ വികസന കോര്‍പ്പറേഷനില്‍ ഒഴിവുകള്‍
തിരുവനന്തപുരം: സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ വിവിധ താല്‍ക്കാലിക തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വേതനം എന്ന ക്രമത്തില്‍ ചുവടെ. പ്രോജക്ട് അസോസിയേറ്റ് (ഫിഷറീസ്) - തിരുവനന്തപുരം (രണ്ട്), എറണാകുളം (ഒന്ന്), കോഴിക്കോട് (ഒന്ന്), ബി.എഫ്.എസ്.സി-എം.എസ്‌സി (സുവോളജി), എം.എസ്‌സി (ഫിഷറീസ്), അക്വാട്ടിക് ബയോളജി അക്വാകള്‍ച്ചര്‍, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, മറൈന്‍ ബയോളജി, മാരികള്‍ച്ചര്‍. 20,000 രൂപ.
പ്രോജക്ട് അസോസിയേറ്റ് - തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓരോ ഒഴിവുവീതം. എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി. 20,000 രൂപ. അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിങ്) - ഒരൊഴിവ്. എം.ബി.എ-പി.ജി.ഡി.എം (മാര്‍ക്കറ്റിങ് പ്രധാന വിഷയമായിരിക്കണം). 20,000 രൂപ. അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍), (ക്വാളിറ്റി കണ്‍ട്രോള്‍) - ഒരൊഴിവ് വീതം. ബി.എഫ്.എസ്.സി-എം.എസ്‌സി(ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്), 20,000 രൂപ. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (ഒരൊഴിവ്) - പ്ലസ് ടു, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ, നെറ്റ്‌വര്‍ക്കിങ് ആന്‍ഡ് ഹാര്‍ഡ്‌വെയര്‍. 12,000രൂപ. പ്രായപരിധി 40 വയസ് കഴിയരുത്.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത, വയസ്, പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം. 30ന് വൈകിട്ട് നാലിന് മുമ്പ് മാനേജിങ് ഡയരക്ടര്‍, കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ചലച്ചിത്ര കലാഭവന്‍ ബില്‍ഡിങ്, ഒന്നാംനില, വഴുതക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."