കായല്‍... അപകടത്തിന് ആക്കം കൂട്ടിയത് ബലമില്ലാത്ത കൈവരികള്‍
അരൂര്‍: ദേശിയപാതയിലെ നീളം കൂടിയ പാലമായ അരൂര്‍- കുമ്പളം പാലത്തിന്റെ കൈവരികള്‍ ബലമില്ലാത്തതാണ് അപകടത്തിന് ആക്കം കൂട്ടിയതെന്ന് പ്രദേശവാസികള്‍. പാലത്തില്‍ പല പ്രാവശ്യം അപകടങ്ങള്‍ ഉണ്ടായപ്പേഴും കൈവരികള്‍ തകര്‍ന്നിട്ടുണ്ട്. കായലില്‍ നിന്ന് വളരെ ഉയര്‍ന്ന് നില്ക്കുന്നതിനാല് ആവശ്യമായ ബലത്തിലല്ല കൈവരികള്‍ നിര്‍മിച്ചിരിക്കുന്നത്.
ഒരു ബൈക്ക് തട്ടിയാല്‍ താഴെ വീഴുന്നതൊ പൊട്ടുന്നതോ ആണ് കൈവരികള്‍. പുതിയ പാലം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തതോടെ പഴയ പാലം മാസങ്ങള്‍ക്കുള്ളില്‍ തന്നേ കുഴികള്‍ രൂപാന്തരപ്പെടാന്‍ തുടങ്ങി. പിന്നീട് അത് സഞ്ചാരയോഗ്യമല്ലാതായി. സര്‍ക്കാര്‍ നടത്തിയ വിശദമായ പഠനത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഓടുന്നതാണ് പാലം താറുമാറാകാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനായി മാസങ്ങള്‍ പാലം മാസങ്ങള്‍ അടച്ചിട്ട് അറ്റകുറ്റ പണി നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."