കേന്ദ്രാവിഷ്കൃത വികസന-ക്ഷേമ പദ്ധതി പ്രദര്‍ശനം ആരംഭിച്ചു
മുതുകുളം: കേന്ദ്രാവിഷ്കൃത വികസന-ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും മുതുകളത്ത് ആരംഭിച്ചു.
മുതുകളം ബ്ലോക്ക് ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അംബുജാക്ഷി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബബിത ജയന് മുഖ്യ പ്രഭാഷണം നടത്തി.
മുതുകളം ബിഡിഒ വി.ആര് രാജീവ്, മെമ്പര്‍മാരായ ഷേര്‍ളി മോഹന്‍, ഹരികുമാര്‍, അനുലേഖ, ശ്രീകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
മുതുകളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജിത്ത് സി. സ്വാഗതവും ഡി.എവി.പി ഫീല്‍ഡ് എക്സിബിഷന് ഓഫീസര്‍ എല്‍.സി. പൊന്നുമോന് കൃതജ്ഞതയും രേഖപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം സാമ്പത്തിക, സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ച് മുതുകളം ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ എന്‍.പി. നമ്പൂതിരി നയിച്ച ക്ലാസ് നടന്നു.ഗവണ്മെന്റിന്റെ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, യുവാക്കള്‍ക്കായുള്ള വിവിധ പദ്ധതികള്‍, സ്ത്രീ സുരക്ഷാ പദ്ധതികള്‍, ദരിദ്രര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഫോട്ടോ പ്രദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
18ന് ശുചിത്വ ഭാരതത്തെക്കുറിച്ച് വേണുഗോപാല്‍ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കും. മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന പ്രദര്‍ശനം 19ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."