റേഷന്‍ കാര്‍ഡ് മുന്‍ഗണനാപട്ടിക: തെളിവെടുപ്പ് തിയതികളില്‍ മാറ്റം
ആലപ്പുഴ: ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന .മുന്‍ഗണനാ ഇതര പട്ടികയില്‍ ലഭിച്ച പരാതികളുടെ തെളിവെടുപ്പ് തീയതികളില്‍ മാറ്റം വരുത്തിയതായി അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാറ്റവും, പുതിയ തീയതിയും, സ്ഥലവും ചുവടെ.അപേക്ഷകളുടെ വിവരങ്ങള്‍ ബ്രാക്കറ്റില്‍.
നവംബര്‍ 19: മണ്ണഞ്ചേരി പഞ്ചായത്ത് ഹാള്‍ (മണ്ണഞ്ചേരി പഞ്ചായത്ത് ആഫീസില്‍ ലഭിച്ച പരാതികളില്‍ 601 മുതല്‍ 1000 വരെ). ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍, ബോട്ടുജെട്ടിക്ക് സമീപം. (ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ ലഭിച്ച അപേക്ഷകളില്‍ 01 മുതല്‍ 350 വരെ). പുന്നപ്ര വടക്ക് പഞ്ചായത്ത് ഹാള്‍ (പുന്നപ്ര വടക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 401 മുതല്‍ 700 വരെ). അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഹാള്‍ (അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 601 മുതല്‍ 800 വരെ).
നവംബര്‍ 21: മണ്ണഞ്ചേരി പഞ്ചായത്ത് ഹാള്‍ (മണ്ണഞ്ചേരി പഞ്ചായത്ത് ആഫീസില്‍ ലഭിച്ച പരാതികളില്‍ 1001 മുതല്‍ 1400 വരെ). ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍,ബോട്ടുജെട്ടിക്ക് സമീപം. (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ബുക്ക് നമ്പര്‍ 2 ലെ 1136 മുതല്‍ 1339 വരെയും, ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ലഭിച്ച അപേക്ഷകളില്‍ 351 മുതല്‍ 700 വരെയും, ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ ലഭിച്ച അപേക്ഷകളില്‍ 351 മുതല്‍ 600 വരെയും). പുന്നപ്ര വടക്ക് പഞ്ചായത്ത് ഹാള്‍ (പുന്നപ്ര വടക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 701 മുതല്‍ 962 വരെ).
നവംബര്‍ 22: മണ്ണഞ്ചേരി പഞ്ചായത്ത് ഹാള്‍ (മണ്ണഞ്ചേരി പഞ്ചായത്ത് ആഫീസില്‍ ലഭിച്ച പരാതികളില്‍ 1401 മുതല്‍ 1800 വരെ). ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ ,ബോട്ടുജെട്ടിക്ക് സമീപം. (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ബുക്ക് നമ്പര്‍ 4 ലെ 947 മുതല്‍ 1026 വരെയും, ബുക്ക് നമ്പര്‍ 2 ലെ 1340 മുതല്‍ 1441 വരെയും, ആര്യാട് തെക്ക് വില്ലേജില്‍ ലഭിച്ച അപേക്ഷകളില്‍ 01 മുതല്‍ 200 വരെയും).പുന്നപ്ര വടക്ക് പഞ്ചായത്ത് ഹാള്‍ പറവൂര്‍ വില്ലേജില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളും പുന്നപ്ര വടക്ക് പഞ്ചായത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നതിന് രസീത് വാങ്ങി ഇതുവരെ ഹാജരാകാന്‍ കഴിയാത്തവര്‍ക്കും)
നവംബര്‍ 23:ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ (ബോട്ടുജെട്ടിക്ക് സമീപം)(താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ബുക്ക് നമ്പര്‍ 2 ലെ 1442 മുതല്‍ 1600 വരെയും, ബുക്ക് നമ്പര്‍ 4 ലെ 1027 മുതല്‍ 1096 വരെയും, ആര്യാട് തെക്ക് വില്ലേജില്‍ ലഭിച്ച അപേക്ഷകളില്‍ 201 മുതല്‍ 400 വരെയും.) മണ്ണഞ്ചേരി പഞ്ചായത്ത് ഹാള്‍(മണ്ണഞ്ചേരി പഞ്ചായത്ത് ആഫീസില്‍ ലഭിച്ച പരാതികളില്‍ 1801 മുതല്‍ 2200 വരെ) പുന്നപ്ര തെക്ക് പഞ്ചായത്ത് ഹാള്‍ (പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 301 മുതല്‍ 650 വരെ).പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ആഫീസര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന പരിശോധനാ സമിതിയാണ് തെളിവെടുപ്പിനുള്ളത്. ബന്ധപ്പെട്ട രേഖകളും കൈപ്പറ്റു രസീതുമായി കൃത്യസമയത്ത് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."