ലീഡറുടെ തട്ടകത്തില്‍ പത്മജയ്ക്ക് കാലിടറി
ത്യശൂര്‍: സഭയും നാട്ടുകാരും പിന്തുണ പ്രഖ്യാപിച്ചിട്ടും കരുണാകരന്റെ പാതയില്‍ വിജയം കൊയ്യാനിറങ്ങിയ പത്മജയ്ക്ക് സ്വന്തം തട്ടകത്തില്‍ കനത്ത പരാജയം. എതിര്‍സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാര്‍ തൃശൂര്‍ മണ്ഡലത്തില്‍ പത്മജ വേണുഗോപാലിനേക്കാള്‍ 6997 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സ്വന്തം നഗരത്തില്‍ നിന്ന് പത്മജ നിയമസഭയിലേക്ക് മത്സരിച്ചത്. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഇത്തവണയാണ് പത്മജ സീറ്റ് ചോദിച്ച് വാങ്ങി മത്സരത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി കാണുന്നില്ലെന്നും തനിക്കതൊരു ആഘോഷമാണെന്നും വ്യക്തമാക്കിയാണ് പത്മജ പ്രചാരണത്തിനിറങ്ങിയിരുന്നത്.
കരുണാകരന്റെ മകളായതുകൊണ്ട് എനിക്ക് രാഷ്ട്രീയത്തില്‍ വേണ്ടത്ര വിലപിടിപ്പുള്ള ഉള്‍ക്കാഴ്ച നല്‍കിയെന്നും പാര്‍ട്ടി അതുകൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് ആത്മവിശ്വാസവും തന്നുവെന്നും വ്യക്തമാക്കിയായിരുന്നു പത്മജ വോട്ടുതേടിയത്. സിറ്റിങ് എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ തേറമ്പില്‍ രാമകൃഷ്ണനെ മാറ്റിയാണ് പത്മജ തൃശൂരില്‍ സീറ്റുറപ്പിച്ചത്. എന്നാല്‍ മദ്യ വിരുദ്ധ നിലപാടെടുക്കുന്നതിനാല്‍ ക്രിസ്ത്യന്‍ സഭയുടെ പിന്‍തുണ അടക്കം ലഭിച്ചിരുന്ന പത്മജയ്ക്ക് പക്ഷെ വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. മണ്ഡലത്തില്‍ ബി.ജെ.പി ശക്തമായ സ്വാധീനമാണുറപ്പിച്ചത്. 24748 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ നേടിയത്. പത്മജ 46677 വോട്ടും വി.എസ് സുനില്‍കുമാര്‍ 53664 വോട്ടും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."