HOME
DETAILS
MAL
ലോക ചെസ്സ് ചാംപ്യന്‍ഷിപ്പ്: ആദ്യ നാലു മത്സരങ്ങളും സമനിലയില്‍
backup
November 17 2016 | 19:11 PM
ന്യൂയോര്‍ക്ക്: പുതിയ കിരീടാവകാശിയെ കണ്ടെത്താനുള്ള ലോക ചെസ്സ് ചാംപ്യന്‍ഷിപ്പിലെ ആദ്യ നാലു മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. നിലവിലെ ലോക ചാംപ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനും റഷ്യന്‍ ചാലഞ്ചര്‍ സെര്‍ജി കര്ജകിനും തമ്മിലാണ് പോരാട്ടം. നാലാം പോരാട്ടത്തില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താന്‍ സാധിക്കാതെ 94 നീക്കങ്ങള്‍ക്കൊടുവില്‍ കാള്സന് സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
നാലാം പോരാട്ടം ആറര മണിക്കൂറുകളോളം നീണ്ടു. നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു താരങ്ങളും 2-2 നിലയില്‍ പോയിന്റ് പങ്കിടുന്നു. 12 റൗണ്ടുകളാണ് മത്സരത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."