സെന്റ് ജോണ്‍സ് യു.പി.സ്കൂളില്‍ കൊയ്ത്ത് ഉത്സവം
മൂവാറ്റുപുഴ: നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളമേളങ്ങളോടെ കുരുന്നുകളുടെ കൊയ്ത്ത് ഉത്സവം. കലൂര്‍ സെന്റ് ജോണ്‍സ് യു.പി.സ്കൂളിലെ കുരുന്നുകള്‍ സ്കൂള്‍മുറ്റത്ത് ഒരുക്കിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ആഘോഷമായി മാറുകയായിരുന്നു. 107-ദിവസം മുന്‍പാണ് കരനെല്‍ കൃഷിയുടെ വിത്ത് വിതച്ചത്. കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് നെടുങ്കല്ലേല്‍, വാര്‍ഡ് മെമ്പര്‍ സുജിത്ത് ബേബി, ഹെഡ്മാസ്റ്റര് റോബര്‍ട്ട് ജോസഫ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ സംമ്പന്ധിച്ചു.
സ്കൂള്‍ മുറ്റത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് കരനെല്‍ കൃഷി ആരംഭിച്ചത്. സണ്ണി സാറിന്റെ നേതൃത്വത്തില്‍ കുട്ടികളാണ് കൃഷി സംരക്ഷിച്ച് പോന്നത്. കുട്ടികളില്‍ കൃഷിയേകുറിച്ചുള്ള അപബോധം വളര്‍ത്തുകയെന്നതാണ് കരനെല്‍കൃഷി കൊണ്ട് ലക്ഷ്മിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."