കസ്റ്റംസ് റവന്യു ഇന്റലിജന്റ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജ്വല്ലറികളില്‍ പരിശോധന
കൊച്ചി: ആയിരം, അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് പിന്നാലെ ജ്വല്ലറികളില്‍ വന്‍തോതില്‍ വില്‍പ്പന നടന്നത് സംബന്ധിച്ച് കസ്റ്റംസ് റവന്യു ഇന്റലിജന്റ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി.
വ്യാഴാഴ്ച സെന്‍ട്രല്‍ എക്സൈസ്, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. എറണാകുളത്തെ 15 ജ്വല്ലറികളില്‍ വന്‍തോതില്‍ കച്ചവടം നടന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
നോട്ടുകള്‍ പിന്‍വലിച്ച എട്ടിന് രാത്രി കഴിഞ്ഞും സ്വര്‍ണ കച്ചവടം നടന്നു. കണക്കില്‍പ്പെടാത്ത സ്വര്‍ണമാണ് വിറ്റതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
കോടികളുടെ കള്ളപ്പണം സ്വര്‍ണം വാങ്ങാനായി ഉപയോഗിച്ചുവെന്നും ഇവയുടെ സ്രോതസ് കണ്ടെത്തുമെന്നും കസ്റ്റംസ് പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ മൂന്നോ നാലോ കിലോ വരെയാണ് സ്വര്‍ണ വില്‍പ്പന. എന്നാല്‍ ചില ജ്വല്ലറികളില്‍ 7,8 തീയതികളില്‍ 30 കിലോവരെ സ്വര്‍ണം വിറ്റതായും കണ്ടെത്തി ജ്വല്ലറികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവിടുത്തെ വില്‍പ്പന രജിസ്റ്ററും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. രണ്ട് ദിവസത്തെയും വില്‍പ്പന താരതമ്യം ചെയ്ത ശേഷമായിരിക്കും കൂടുതല്‍ നടപടിയെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."