HOME
DETAILS
MAL
തുരുത്തിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വീസ് ആരംഭിച്ചു
backup
November 17 2016 | 19:11 PM
ആലുവ: തുരുത്തിലേക്ക് പുതിയ കെ.എസ്.ആര്.ടി.സി. സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചു. ആലുവ തുരുത്ത് പാലം ഉദ്ഘാടന വേളയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ തുരുത്തു നിവാസികള്‍ക്ക് നല്കിയ വാഗ്ദാനം ആണ് ഇതിലൂടെ യാഥാര്‍ഥ്യമായത്. നാട്ടുകാര്‍ക്ക് നല്കിയ ഈ വാഗ്ദാനം നിറവേറ്റിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
രാവിലെ എട്ട് മണിക്ക് ആലുവ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് തോട്ടുമുഖം, മഹിളാലയം വഴി തുരുത്തില് വന്ന് ദേശം വഴി ആലുവ സ്റ്റാന്‍ഡില്‍ അവസാനിക്കുകയും വൈകിട്ട് അഞ്ചിന് ആലുവ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് പറവൂര്‍ കവല, ദേശം, തുരുത്ത് മഹിളാലയം, തോട്ടുമുഖം വഴി ആലുവയില്‍ അവസാനിക്കുന്ന വിധത്തിലാണ് ബസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."