ശരീഅത്ത് സംരക്ഷണ സമ്മേളനം: കണ്വന്ഷന് നടത്തി
ആലുവ: എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി ആലുവ താലൂക്കിലെ അന്‍പതോളം മഹല്ലുകളിലെ പ്രധാന ഭാരവാഹികളുടേയും ഇമാമുമാരുടേയും യോഗം ഇന്നലെ ഏഴിന് മുട്ടം ചൂര്‍ണ്ണിക്കര ജമാഅത്ത് ഹാളില്‍ ചേര്‍ന്നു.
വിവിധ രാഷ്ട്രീയ സംഘടനകളുടേയും മതസംഘടനകളുടേയും പ്രതിനിധികളും പങ്കെടുത്തു. ജമാഅത്ത് പ്രസിഡന്റ് പി.എച്ച്. അബ്ദുള്‍കരീം സാഹിബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സമസ്ത മുശാവറഅംഗം ഇ.എസ്. ഹസന് ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി മുഖ്യപ്രഭാഷണം നടത്തി.
മഹല്ല് ഏകോപന സമിതി ചെയര്മാന് കെ.എം. കുഞ്ഞുമോന് പരിപാടികള്‍ വിശദീകരിച്ചു. അബ്ദുള്‍ അസീസ് ബാഖവി, കെ.എ. ബഷീര്‍, സി.എ.കെ. ഹൈദ്രോസ്, ഹൈദ്രോസ് കാരോത്തുകുഴി സംസാരിച്ചു. കെ. പരീത്പിള്ള സ്വാഗതവും കുഞ്ഞുമുഹമ്മദ് ഹാജി പറക്കാട്ട്നന്ദിയുംരേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."