ദളിത് കുടുംബത്തെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി
പെരുമ്പാവൂര്‍: അക്രമി സംഘം ദളിത് കുടുംബത്തെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. കൊമ്പനാട് വില്ലേജ് ക്രാരേലി മുനിപ്പാറ കയ്യാലക്കുടി അനില്‍കുമാറിന്റെ കുടുമ്പത്തിനാണ് അജ്ഞാത സംഘത്തിന്റെ മര്‍ദനമേറ്റത്. ഇക്കഴിഞ്ഞ 12ന് വൈകീട്ട് ആറ് മണിയോടെ വീട്ടിലെത്തിയ സംഘം അനില്‍കുമാറിന്റെ ഭാര്യയെയും പ്രായമായ മാതാപിതാക്കളെയും രണ്ടുവയസ് പ്രായമായ കുട്ടിയെയും മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ ഇവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസമയത്ത് അനില്‍കുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കുറുപ്പംപടി പൊലിസ് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. മൊഴി രേഖപ്പെടുത്താന്‍ എത്തിയ പൊലിസ് തങ്ങള്‍ പറഞ്ഞ മൊഴിയല്ല രേഖപ്പെടുത്തിയതെന്നും ഇത് വായിച്ചുനോക്കാന്‍ അനുവദിക്കാരെ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായും അനില്‍കുമാറിന്റെ ഭാര്യ രമ്യ പറഞ്ഞു. രാഷ്ടീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പൊലിസ് കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെ മേലധികാരികള്‍ക്ക് അനില്‍കുമാറും കുടുംബവും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭച്ചതായും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും കുറുപ്പം പടി എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."