നെട്ടൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍
കൊച്ചി: മരട് നഗരസഭാ കൗണ്‍സിലര്‍മാരായ ആന്റണി ആശാന്‍പറമ്പിലിന്റെയും ജിന്‍സന്‍ പീറ്ററിന്റെയും നേതൃത്വത്തില്‍ നെട്ടൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടുപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു.
കേസിലെ 11-ാം പ്രതിയായ മരട് വില്ലേജ് നെട്ടൂര്‍ മൗലാനാ റോഡില്‍ മേക്കാട്ട് പറമ്പില്‍ വീട്ടില്‍ മുഹമ്മദ്കുട്ടി(47), 12-ാം പ്രതിയായ ഇപ്പോള്‍ കൊച്ചുകടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന നെട്ടൂര്‍ മുക്കത്ത് പറമ്പ് വീട്ടില്‍ സന്മയാനന്ദന്‍(46) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ സി.ഐ: എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്.
കേസിലെ പരാതിക്കാരനെ തട്ടിക്കൊണ്ടുവന്ന് തടങ്കലില്‍വച്ച് ഭീഷണിപ്പെടുത്തുന്നതിന് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ പ്രതികള്‍ക്ക് സൗകര്യം കൊടുത്തയാളാണ് സന്മയാനന്ദന്‍. ഈ കേസിലെ മറ്റ് പ്രതികളുടെ സുഹൃത്തായ ഇയാള്‍ സിനിമയിലും സീരിയലുകളിലും ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചുവരുന്നയാളാണ്.
കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്, ഡി.സി.പി അരുള്‍ ആര്‍.ബി കൃഷ്ണ എന്നിവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ സി.ഐ ആണ് ഈ കേസിന്റെ അന്വേഷണം നടത്തിവരുന്നത്.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 11ഉം 12ഉം പ്രതികള്‍ അറസ്റ്റിലായത്. മരട് നഗരസഭാ കൗണ്‍സിലര്‍മാരുള്‍പ്പെടെ സേില്‍ ആകെ 17 പ്രതികളാണുള്ളത്. മൂന്നും നാലും 17ഉം 16ഉം പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."