ജനനന്മയ്ക്ക് ശാസ്ത്രം
പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ ശാസ്ത്രസാങ്കേതിക വിദ്യയിലുണ്ടായ വികാസം മാനവചരിത്രം തന്നെ മാറ്റിയെഴുതി. ഭൗതിക ശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ വിസ്മയകരമായ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. വിവരവിനിമയ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതിമൂലം വിജ്ഞാന മേഖലകള്‍ വിരല്‍ത്തുമ്പിലൊതുക്കാന്‍ മനുഷ്യനു സാധിച്ചു. ആറ്റത്തെ വിഭജിച്ച് ഊര്‍ജോല്‍പ്പാദനം സാധ്യമാക്കാമെന്ന ഗവേഷണത്തില്‍ ശാസ്ത്രം വെന്നിക്കൊടിപ്പാറിച്ചു. വിനാശകരമായ ആണവായുധങ്ങളുടെ നിര്‍മാണത്തിനും ഗവേഷണം കാരണമായി. ഇരുപതാം നൂറ്റാണ്ടോടെ ശാസ്ത്രം ബഹിരാകാശചക്രവാളങ്ങളും കീഴടക്കി.
ഭൂമിയുടെ ആകര്‍ഷണ വലയത്തെ ഭേദിച്ചുള്ള ഈ യാത്ര ചന്ദ്രനില്‍ കാലുകുത്തുന്നതിലേക്കും അന്യഗ്രഹങ്ങളിലേക്കുള്ള പര്യവേഷണങ്ങളാരംഭിക്കുന്നതിലേക്കും വഴിതെളിച്ചു. ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെ വാര്‍ത്താവിനിമയത്തിലും പുരോഗതി കൈവരിച്ചു. ശാസ്ത്രത്തിന്റെ വളര്‍ച്ച മനുഷ്യന്റെ സാമ്പത്തിക സാമൂഹിക ചിന്തകളിലും പ്രതിഫലിപ്പിച്ചു. ഇതു സാമൂഹികപരമായ മാറ്റത്തിനും കാരണമായി. ശാസ്ത്രത്തിന്റെ വികാസം വിജ്ഞാനത്തിന്റെ ഉയര്‍ച്ചയെ കൈയെത്തിപ്പിടിക്കാന്‍ മനുഷ്യനു സാഹചര്യമൊരുക്കി. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് മനുഷ്യന്റെ അജ്ഞതയെ തിരുത്തപ്പെടാനുള്ള അറിവു കൂടിയായി. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ പ്രപഞ്ചത്തിന്റെ ഭാഗം മാത്രമാണെന്നും അധിപനല്ലെന്നുമുള്ള ചിന്തകള്‍ ഉദയം ചെയ്തു. ശാസ്ത്രത്തിന്റെ വികാസം അങ്ങനെ മനുഷ്യചിന്തകളുടെ വികാസം കൂടിയായി.
ജനിതക ശാസ്ത്രം
പ്രകൃതിയുടെ രഹസ്യം
വര്‍ഷം 1856. ചെക്ക് റിപ്പബ്ലിക്കിലെ ബ്രൂണോയിലെ സെന്റ് തോമസ് മഠം. മഠത്തിനു കീഴിലുള്ള രണ്ട് ഹെക്ടറോളം വരുന്ന ഭൂമിയില്‍ ശാസ്ത്രലോകത്ത് പ്രശസ്തനല്ലാത്ത ഒരു അധ്യാപകന്‍ ധാരാളമായി പയര്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു. മണ്ണില്‍ നവീനമായ കൃഷി രീതികള്‍ പരീക്ഷിച്ചു. ചെടികളെ പരിചരിച്ചും പരീക്ഷണങ്ങള്‍ നടത്തിയും ഏതാണ്ട് ഒമ്പതു വര്‍ഷം ഗ്രിഗര്‍ മെന്‍ഡല്‍ എന്ന അധ്യാപകന്‍ കൃഷിഭൂമിയില്‍ ചെലവഴിച്ചു.
ഇതിനിടയില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ ദിനക്കുറിപ്പുകളായി എഴുതിവയ്ക്കുകയും ചെയ്തു. ആകെ നട്ടുവളര്‍ത്തിയ ചെടികളുടെ നാലിലൊന്ന് ശുദ്ധ കീഴ്‌സ്വഭാവികളും നാലിലൊന്ന് ശുദ്ധമേല്‍ സ്വഭാവികളും പകുതി സങ്കരസ്വഭാവികളും ആണെന്ന് അദ്ദേഹം കണ്ടെത്തി. നിരീക്ഷണങ്ങള്‍ സസ്യങ്ങളിലെ വേര്‍പിരിയല്‍ (ഘമം ഛള ടലഴൃലഴമശേീി), സ്വതന്ത്ര തരം തിരിവ് നിയമം (ഘമം ീള അീൈൃാേലി േ) എന്നിവയിലേക്ക് നയിച്ചു. ഇത് സസ്യങ്ങളിലെ പാരമ്പര്യ ശാസ്ത്രത്തിന്റെ അടിസ്ഥാനമായി മാറി.
ഉയരം കൂടിയവയും
കുറഞ്ഞവയും
മെന്‍ഡലിന്റെ പരീക്ഷണങ്ങളില്‍ ഉയരം കൂടിയ ചെടികളും കുറഞ്ഞവയും തമ്മില്‍ സങ്കരം ചെയ്തപ്പോള്‍ ആദ്യതലമുറയില്‍പ്പെട്ട ചെടികളെല്ലാം ഉയരം കൂടിയവയായിരുന്നു. ആദ്യതലമുറയില്‍ പ്രകടമായ സ്വഭാവത്തെ മെന്‍ഡല്‍ പ്രബലം (ഉീാശിമി)േ എന്നും ഒളിച്ചിരുന്ന സ്വഭാവത്തെ ഗുപ്തം (ഞലരലശൈ്‌ല)എന്നും പേരിട്ടു വിളിച്ചു.
സങ്കരം വഴിയുണ്ടായ പുതിയ തരം മിശ്രജാതിച്ചെടിയില്‍ മാതൃ-പിതൃസസ്യങ്ങളുടെ ജനിതക സ്വഭാവത്തിലെ ഒരു സ്വഭാവം മാത്രം പ്രകടമാക്കുകയും മറു സ്വഭാവം ഒളിപ്പിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇവയില്‍ രണ്ടുവീതം പാരമ്പര്യ ഘടകങ്ങള്‍ കൈമാറ്റം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം മനസിലാക്കി. തുടര്‍ന്ന് ഈ മിശ്രജാതിച്ചെടികളെ സ്വയം പരാഗണത്തിന് വിധേയമാക്കിയപ്പോള്‍ നാലില്‍ മൂന്നു ഭാഗം ഉയരം കൂടിയവയും ഒരു ഭാഗം ഉയരം കുറഞ്ഞവയും ആയിരുന്നു. തുടര്‍ന്ന് മെന്‍ഡല്‍ തന്റെ നിരീക്ഷണം ഇങ്ങനെ കുറിച്ചിട്ടു; പാരമ്പര്യ ഘടകങ്ങളുടെ അര്‍ധാംശങ്ങള്‍ ചെടികളില്‍ ഒന്നിച്ചിരിക്കുകയും ബീജോല്‍പ്പാദന വേളയില്‍ ഭിന്നഘടകങ്ങള്‍ വേര്‍പിരിഞ്ഞ് ഒരു ഘടകമായി ഓരോ ബീജത്തിലും നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. അതായത് ഒന്നിച്ചിരിക്കുന്ന അര്‍ധാംശഘടകങ്ങളില്‍ പ്രബലമാകുന്ന സ്വഭാവത്തിനാണ് ചെടിയിലെ ആധിപത്യം.
ക്വാണ്ടം ബലതന്ത്രം
ദ്രവ്യത്തിന്റെ ദ്വൈത സ്വഭാവത്തിന് സൈദ്ധാന്തിക വിശദീകരണം നല്‍കുന്ന ഭൗതിശാസ്ത്ര ശാഖയാണ് ക്വാണ്ടം ബലതന്ത്രം. ഭൗതികവ്യവസ്ഥകളുടെ പരിണാമം വേവ് ഫങ്ഷന്‍ ഉപയോഗിച്ച് ഇതില്‍ വിശദീകരിക്കുന്നു. അതിചാലകത, അര്‍ധചാലകത എന്നിവയെക്കുറിച്ച് ക്വാണ്ടം ബലതന്ത്രം വിശദീകരണം നല്‍കുന്നുണ്ട്. ഭൗതിക പ്രതിഭാസങ്ങള്‍ അനുസ്യൂതം ഒഴുകുകയല്ല മറിച്ച് ചെറുപൊതികളായി കൈമാറ്റം ചെയ്യപ്പെടുകയാണ് എന്ന മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തമാണ് ഇതിന്റെ അടിസ്ഥാനം. ക്വാണ്ടം എന്നാല്‍ ചെറു പൊതികളെന്നാണ് അര്‍ഥമാക്കുന്നത്. ഊര്‍ജ്ജം, ആംഗുലര്‍ മൊമന്റം എന്നിവ ഇത്തരത്തിലുള്ളതാണ്.
ആറ്റത്തെ
വിഭജിച്ച കാലം
ആറ്റം എന്ന വാക്കിനു തന്നെ വിഭജിക്കാനാവാത്തത് എന്നാണര്‍ഥം. എന്നാല്‍ ആറ്റത്തെ വിഭജിക്കുന്നതില്‍ ശാസ്ത്രം വിജയിക്കുകയും ആറ്റത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളെ മാറ്റിമറിക്കുകയും ചെയ്തു. ആറ്റത്തിലടങ്ങിയിരിക്കുന്ന കണങ്ങളെ സബ് ആറ്റോമിക് പാര്‍ട്ടിക്കിള്‍ എന്നു വിളിക്കുന്നു. ആറ്റത്തിനുള്ളില്‍ പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയുണ്ട്. ഇവയടങ്ങിയിരിക്കുന്ന ഭാഗമാണ് ന്യൂക്ലിയസ് അഥവാ ആറ്റകേന്ദ്രം.
ന്യൂക്ലിയസ് പിളര്‍ന്നാണ് ആണവോര്‍ജത്തിനു തുടക്കം കുറിച്ചത്. പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ ന്യൂക്ലിയോണുകള്‍ കൂടാതെ ന്യൂക്ലിയസിനു ചുറ്റുമുള്ള ഓര്‍ബിറ്റലുകളില്‍ സഞ്ചരിക്കുന്ന ഇലക്ട്രോണുകളുമുണ്ട്. പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവ ക്വാര്‍ക്കുകളുപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്്.ക്വാര്‍ക്കുകള്‍ അപ്, ഡൗണ്‍, സ്‌ട്രേഞ്ച്, ചാംഡ്, ബോട്ടം, ടോപ്പ് എന്നിങ്ങനെ ആറാണ്. ക്വാര്‍ക്കുകള്‍ കൊണ്ടു നിര്‍മിതമായ വലുപ്പമുള്ള കണമാണ് ഹാഡ്രണ്‍. പ്രോട്ടോണ്‍ ,ന്യൂട്രോണ്‍ എന്നിവ ഹാഡ്രണുകള്‍ ഉദാഹരണമാണ്. ആറ്റത്തെക്കുറിച്ച് തീവ്രമായഗവേഷണങ്ങള്‍ ആരംഭിച്ചതോടെ ഏണസ്റ്റ് റൂഥര്‍ ഫോര്‍ഡ് ആറ്റം മാതൃകയ്ക്ക് രൂപം നല്‍കി. ക്വാണ്ടം സിദ്ധാന്തത്തിലെ ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നീല്‍സ് ബോര്‍ 1913 ല്‍ ബോര്‍ മാതൃകയ്ക്ക് രൂപം നല്‍കുകയും ചെയ്തു. 1926 ല്‍ എര്‍വിന്‍ ഷ്രോഡിങര്‍, ഷ്രോഡിങര്‍ സമവാക്യം രൂപീകരിച്ചതോടെ ആറ്റത്തിന്റെ ഘടനയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ സാധിച്ചു. ഹെയ്‌സന്‍ ബര്‍ഗിന്റെ അനിശ്ചിതത്വ തത്വവും ജര്‍മന്‍ വോള്‍ഫ് ഗാംഗ് പോളിയുടെ ആഫ്ബാ തത്വവും ആറ്റത്തിനുള്ളിലെ ഇലക്ട്രോണിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ നല്‍കി.
മാക്‌സ് പ്ലാങ്ക്
ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞനാണ് മാക്‌സ് പ്ലാങ്ക്. പ്രകാശം അനുസ്യൂതമായ തരംഗ പ്രവാഹമല്ലെന്നും ഊര്‍ജപ്പൊതികളുടെ രൂപത്തിലാണ് അവ കൈമാറ്റം ചെയ്യുന്നതെന്നും പ്ലാങ്കാണ് ആദ്യം പ്രഖ്യാപിച്ചത്. ജര്‍മനിയിലെ കീല്‍ എന്ന സ്ഥലത്ത് 1858 ഏപ്രില്‍ 23 നാണ് മാക്‌സ് പ്ലാങ്കിന്റെ ജനനം. ജോഹന്‍ ജൂലിയസ് വില്‍ഹെം,എമ്മാ പ്ലാറ്റിസിഗ് എന്നിവരാണ് മാതാപിതാക്കള്‍.
കാള്‍ ഏണസ്റ്റ് ലൂഡിംഗ് മാക്‌സ് പ്ലാങ്ക് എന്നാണ് മുഴുവന്‍ പേര്. ജര്‍മനിയില്‍നിന്ന് മ്യൂണിച്ചിലേക്ക് താമസം മാറിയതോടെയാണ് പ്ലാങ്കിന്റെ ജീവിതത്തില്‍ ശാസ്ത്രത്തിന്റെ സ്വാധീനമേറിയത്. ഹെര്‍മന്‍ മുള്ളര്‍ എന്ന അധ്യാപകനായിരുന്നു ഊര്‍ജ്ജസംരക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ മാക്‌സ് പ്ലാങ്കിന് പകര്‍ന്നു നല്‍കിയത്. 1928 ല്‍ പ്ലാങ്കിന് ഭൗതിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചു. 1947 ഒക്ടോബര്‍ 4 ന് മരണം
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
1879 മാര്‍ച്ച് 14 ന് ജര്‍മനിയിലെ വൂര്‍ട്ടംബര്‍ഗിലാണ് ഐന്‍സ്റ്റീന്റെ ജനനം. ഹെര്‍മന്‍ ഐന്‍സ്റ്റീന്‍, പൗളിന്‍ എന്നിവരാണ് മാതാപിതാക്കള്‍. ആപേക്ഷികതാ സിദ്ധാന്തത്തിന് രൂപംനല്‍കിയ ഭൗതിക ശാസ്ത്രജ്ഞനാണ് ഐന്‍സ്റ്റീന്‍. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രകാരനായി ഐന്‍സ്റ്റീന്‍ അറിയപ്പെടുന്നു.
ആധുനിക ഭൗതിക ശാസ്ത്രത്തില്‍ അടിസ്ഥാന ശിലകളിലൊന്നാണ് ഇദ്ദേഹത്തിന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം. 1921 ല്‍ ഫോട്ടോ ഇലക്ട്രിക്കുമായി ബന്ധപ്പെട്ട സിദ്ധാന്തത്തിന് ഐന്‍സ്റ്റീന് ഭൗതിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചു. മൂന്നൂറിലേറെ ശാസ്ത്രപ്രബന്ധങ്ങളും നൂറിലേറെ ശാസ്‌ത്രേതര ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. 1955 ഏപ്രില്‍ 18 ന് മരണം.
ഗ്രിഗര്‍ ജോഹാന്‍ മെന്‍ഡല്‍
1822 ജൂലൈ 20 ന് ഓസ്ട്രിയന്‍ സാമ്രാജ്യമായ സിലേഷ്യയില്‍ ജനിച്ചു. പയറുചെടികളില്‍ നടത്തിയ നിരീക്ഷണ പരീക്ഷണങ്ങള്‍ ആധുനിക ജനിതക ശാസ്ത്രത്തിന് അടിത്തറ പാകി. ഇതിനാല്‍ത്തന്നെ ഇദ്ദേഹം ജനിതക ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു. ആന്റീന്‍ മെന്‍ഡലും റോസിന്‍ മെന്‍ഡലും ആണ് മാതാപിതാക്കള്‍. 1843ല്‍ സന്ന്യാസം സ്വീകരിക്കുകയും ജോഹാന്‍ എന്ന ആദ്യകാല പേരു മാറ്റി ഗ്രിഗ്രര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. പിന്നീട് ആശ്രമാധിപനായ സി.എഫ് നാഫ്, മെന്‍ഡലിനെ വിയന്നയിലേക്ക് ശാസ്ത്രപഠനത്തിനായി അയച്ചു. പഠനശേഷം തിരികെയെത്തിയ മെന്‍ഡല്‍ ആശ്രമാധിപനാകുകയും സസ്യശാസ്ത്ര ഗവേഷണത്തില്‍ മുഴുകുകയും ചെയ്തു. പയര്‍ചെടികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കു ശേഷം സങ്കരയിനം തേനീച്ചകളെ സൃഷ്ടിക്കുന്നതിലും മെന്‍ഡല്‍ വിജയിച്ചു. ജീവിതകാലത്ത് തിരസ്‌കരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ മരണാനന്തരം ലോകം അംഗീകരിച്ചു. 1884 ജനുവരി 6 ന് മരണം.
ആപേക്ഷികതയെന്ന വിസ്മയം
പിണ്ഡമുള്ള വസ്തുക്കള്‍ പരസ്പരം ആകര്‍ഷിക്കുന്നുവെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടുണ്ടല്ലോ. ഈ പ്രതിഭാസത്തെ ജ്യാമിതീയപരമായി വിശദീകരിക്കുന്ന സിദ്ധാന്തമാണ് സാമാന്യ ആപേക്ഷികാസിദ്ധാന്തം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ് ഇതിന്റെ ഉപജ്ഞാതാവ്.
അദ്ദേഹത്തിന്റെ തന്നെ വിശിഷ്ട ആപേക്ഷിക സിദ്ധാന്തവും ഐസക് ന്യൂട്ടന്റെ സര്‍വഗുരുത്വാകര്‍ഷണ നിയമവും ഏകോപിപ്പിക്കുന്ന സാമാന്യവല്‍ക്കരണം ഈ നിയമത്തിലൂടെ ലഭ്യമാകുന്നുണ്ടെന്ന് പറയാം. ഇരുപതാം നൂറ്റാണ്ടിലെ ഭൗതിക ശാസ്ത്ര വിപ്ലവമായാണ് ആപേക്ഷികത അറിയപ്പെടുന്നത്. ഈ നിയമം കൂടുതലായും പ്രശസ്തമായത് ലോകത്തിലെ കൂടുതല്‍ ആളുകള്‍ക്ക് മനസിലായതിന്റെ പേരിലല്ല, മറിച്ച് മനസിലാക്കാന്‍ പറ്റാത്തതിന്റെ പേരിലാണ്. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം മുന്നോട്ടു വയ്ക്കുന്ന അടിസ്ഥാന പ്രമാണങ്ങള്‍ ഇവയാണ്. ചലനം ആപേക്ഷികമാണ്. പ്രകാശത്തിന്റെ പ്രവേഗം സ്ഥിരവും കേവലവുമാണ് . പ്രകാശത്തിനാണ് ഏറ്റവും വേഗം.
ക്ലോണിംഗ്
പ്രകൃതിപരമായ പ്രത്യുല്‍പ്പാദനമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ജീവികളുടെ കോശകേന്ദ്രത്തെ ഭ്രൂണത്തിലേക്ക് സംയോജിപ്പിച്ച് പകര്‍പ്പെടുക്കുകയാണ് ക്ലോണിംഗിലൂടെ ചെയ്യുന്നത്. ജനിതക ഘടനയുള്ള ഒരു ജീവിയുടെ പകര്‍പ്പെടുക്കലാണ് ക്ലോണിംഗ്. 1963 ല്‍ ചൈനക്കാരനായ ടോങ് ഡിഷ്വേ ,കാര്‍പ്പ് മല്‍സ്യങ്ങളിലാണ് ആദ്യമായി ക്ലോണ്‍ പരീക്ഷണം നടത്തിയത്. ആണ്‍ കാര്‍പ്പ് മല്‍സ്യത്തിലെ ഡി.എന്‍.എ പെണ്‍ കാര്‍പ്പ് മല്‍സ്യത്തിലെ അണ്ഡകോശത്തില്‍ നിക്ഷേപിച്ചാണ് ഈ പരീക്ഷണം നടത്തിയത്.
സമയം
ആപേക്ഷികമാണ്
ആപേക്ഷികാ സിദ്ധാന്തപ്രകാരം സമയവും ആപേക്ഷികതയെ പിന്തുടരുന്നു. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്നയാളുടെ സമയത്തിന് നിശ്ചലാവസ്ഥയില്‍ നില്‍ക്കുന്നയാളേക്കാള്‍ വേഗത കുറവാണ്. ഈ പ്രസ്താവന തെളിയിക്കാന്‍ ഇരട്ടകളുടെ വൈരുദ്ധ്യമാണ് ശാസ്ത്രലോകത്ത് ഉപയോഗപ്പെടുത്തുന്നത്.
സങ്കല്‍പ്പം ഇതാണ് : സെക്കന്റില്‍ 260000 കി.മി വേഗതയില്‍ സഞ്ചരിക്കുന്ന റോക്കറ്റില്‍ ഇരട്ടകളിലൊരാള്‍ പ്രപഞ്ചസഞ്ചാരം നടത്തുകയും രണ്ടാമന്‍ ഭൂമിയില്‍ നില്‍ക്കുകയും ചെയ്യുന്നുവെന്നു സങ്കല്‍പ്പിക്കുക. റോക്കറ്റില്‍ സഞ്ചരിച്ചയാള്‍ക്ക് അഞ്ചു വയസ് കൂടുമ്പോള്‍ ഭൂമിയില്‍ നില്‍ക്കുന്നയാള്‍ക്ക് പത്തു വയസു കൂടിയിട്ടുണ്ടാകുമെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. എന്താണ് ആപേക്ഷികയെന്ന ചോദ്യത്തിന് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞുവത്രേ: 'നാം ഏറെ ഇഷ്ടപ്പെടുന്നയാളുമായി സംസാരിച്ചിരിക്കുമ്പോള്‍ മണിക്കൂറുകള്‍ മിനുട്ടുകളായേ തോന്നൂ. എന്നാല്‍ കത്തിജ്വലിക്കുന്ന തീ ജ്വാലക്കരികില്‍നിന്നാലോ മിനുട്ടുകള്‍ മണിക്കൂറുകളായി തോന്നും'. എന്താ കൂട്ടുകാരെ, ശരിയല്ലേ..?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."