HOME
DETAILS
MAL
കെ.എം അഹമ്മദ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
backup
November 17 2016 | 19:11 PM
കാസര്‍കോട്: പ്രസ് ക്ലബിന്റെ കെ.എം അഹമ്മദ് മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2015 ഡിസംബര്‍ ഒന്നു മുതല്‍ 2016 നവംബര്‍ 30 വരെ കേരളത്തിലെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്താ ചിത്രത്തിനാണ് അവാര്‍ഡ്. പതിനായിരം രൂപയും, ശില്‍പവും, പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് അടുത്തമാസം 17 നു മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കെ.എം അഹമ്മദ് അനുസ്മരണ പരിപാടിയില്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ വിതരണം ചെയ്യും. പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു കോപ്പിയും പടത്തിന്റെ മൂന്ന് കോപ്പികളും, സെക്രട്ടറി, പ്രസ് ക്ലബ്, പുതിയ ബസ് സ്റ്റാന്‍ഡ്, കാസര്‍കോട്, 671121, ഫോണ്‍: 04994 230147 എന്ന വിലാസത്തില്‍ അടുത്തമാസം അഞ്ചിനകം അയക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."