ബംഗാളില്‍ മൂന്നില്‍ രണ്ടുഭൂരിപക്ഷത്തോടെ മമത
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ മൂന്നില്‍ രണ്ടുഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണംനിലനിര്‍ത്തി. സംസ്ഥാനത്ത്് ആകെയുള്ള 294 സീറ്റുകളില്‍ 211 ഉം തൃണമൂല്‍ സ്വന്തമാക്കി. കോണ്‍ഗ്രസ്സിന്റെ സഹകരണത്തോടെ തൃണമൂലിനെ നേരിട്ട സി.പി.എം സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു.
പശ്ചിമബംഗാള്‍ കാല്‍നൂറ്റാണ്ടോളം ഭരിച്ച ഇടതുപക്ഷം 33 സീറ്റുകളോടെ കോണ്‍ഗ്രസ്സിനും പിന്നില്‍ മൂന്നാംസ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത് മിശ്രയും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടും. അതേസമയം, ബി.ജെ.പി സഖ്യത്തിന്റെ സാന്നിധ്യം മൂന്നുസീറ്റില്‍ നിന്ന് ആറായി ഉയര്‍ന്നു.
2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 184 സീറ്റ് എന്ന നേട്ടത്തില്‍നിന്നാണ് മമത, ഇക്കുറി കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഒന്നിച്ചിട്ടും മൂന്നില്‍ രണ്ടുഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച സാധ്യമാക്കിയത്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ശാരത ചിട്ടിഫണ്ട് അഴിമതിക്കേസും തൃണമൂല്‍ മന്ത്രിമാരടക്കമുള്ള നേതാക്കള്‍ പണംവാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദാ ന്യൂസ് പുറത്തുവിട്ട സംഭവവും തെരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചില്ല.
പശ്ചിമബംഗാള്‍: ആകെ സീറ്റ് 294 (കേവലഭൂരിപക്ഷം 148)(പാര്‍ട്ടി, സീറ്റ്. ബ്രായ്ക്കറ്റില്‍ സീറ്റ് വ്യത്യാസം)തൃണമൂല്‍ കോണ്‍ഗ്രസ് 211 (27 സീറ്റ് കൂടി)കോണ്‍ഗ്രസ് 44 (രണ്ട് സീറ്റ്കൂടി)ഇടതുപക്ഷം 33 (28 സീറ്റ് കുറഞ്ഞുബി.ജെ.പി 6 (മൂന്നുസീറ്റ് കൂടി)മറ്റുള്ളവര്‍ 0 (നാലുസീറ്റ് കുറഞ്ഞു)അസമില്‍ ബി.ജെ.പിതനിച്ച് അധികാരത്തില്‍ന്യൂഡല്‍ഹി: അസമില്‍ ബി.ജെ.പി അപ്രതീക്ഷിതമായ വിധത്തില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായാണ് ബി.ജെ.പി സ്വന്തമായി അധികാരത്തിലേറുന്നത്. ആകെയുള്ള 126 സീറ്റുകളില്‍ 86 സീറ്റ് ബി.ജെ.പി സഖ്യത്തിനു ലഭിച്ചു. 15 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് 24 സീറ്റുകളിലൊതുങ്ങി.
എ.ഐ.യു.ഡി.എഫ് 14 സീറ്റുകള്‍ നേടി. രണ്ടു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.
അസമിന്റെ നാലു മേഖലകളും ബി.ജെ.പിയ്‌ക്കൊപ്പം നിന്നു. മധ്യ ആസാം, അപ്പര്‍ ആസാം എന്നിവിടങ്ങളില്‍ 25 സീറ്റുകള്‍ വീതം നേടിയ ബി.ജെ.പി ലോവര്‍ ആസാമില്‍ 24 സീറ്റും കുന്നിന്‍ മേഖലയില്‍ 12 സീറ്റും നേടി. വടക്കു കിഴക്കന്‍ മേഖലയില്‍ ബി.ജെ.പി അധികാരം നേടുന്ന ആദ്യസംസ്ഥാനമാണിത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സര്‍ബാനന്ദ സോനോവാള്‍ ഇവിടെ മുഖ്യമന്ത്രിയാവും. ബി.ജെ.പി സ്വന്തമായി 61 സീറ്റുകളും ആസാം ഗണപരിഷത്ത് 14 സീറ്റും ബോഡോ പീപ്പിള്‍സ് ഫ്രണ്ട് 12 സീറ്റും നേടി. ആര്‍.ജെ.ഡി, ജെ.ഡി.യു കക്ഷികള്‍ ഇവിടെ മത്സരിച്ചിരുന്നെങ്കിലും സീറ്റൊന്നും കിട്ടിയില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 78 സീറ്റു നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബി.ജെ.പിയ്ക്ക് അഞ്ചു സീറ്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അസംഗണപരിഷത്ത് 10 സീറ്റും ബോഡോ പീപ്പിള്‍സ് ഫ്രണ്ട് 12 സീറ്റും നേടിയിരുന്നു. 18 സീറ്റുകള്‍ നേടിയിരുന്ന എ.ഐ.യു.ഡി.എഫിന് ഇത്തവണ നാലു സീറ്റുകള്‍ കുറഞ്ഞു. ബി.ജെ.പിയ്ക്ക് 55 സീറ്റുകളുടെ വര്‍ധനയുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് 54 സീറ്റിന്റെ കുറവുണ്ടായി.
അസം: ആകെ സീറ്റ് 126 (കേവലഭൂരിപക്ഷം 64) (പാര്‍ട്ടി, സീറ്റ്. ബ്രായ്ക്കറ്റില്‍ സീറ്റ് വ്യത്യാസം)ബി.ജെ.പി 86 (59 സീറ്റ് കൂടി)കോണ്‍ഗ്രസ് 24 (54 സീറ്റ് കുറഞ്ഞു)എ.ഐ.യു.ഡി.എഫ് 14 (നാലുസീറ്റ് കുറഞ്ഞു) മറ്റുള്ളവര്‍ 2 (ഒരു സീറ്റ് കുറഞ്ഞു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."