HOME
DETAILS

കറന്‍സി പരിഷ്‌കരണവും സഹകരണ സ്ഥാപനങ്ങളും

  
backup
November 17 2016 | 22:11 PM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b9%e0%b4%95

കറന്‍സി പരിഷ്‌കരണത്തെ തുടര്‍ന്നു നിക്ഷേപം പിന്‍വലിക്കാന്‍ സഹകരണബാങ്കിലെത്തിയ പ്രായമേറിയ ഒരു വീട്ടമ്മയുടെ രസകരമായ പ്രതികരണം, ആ ബാങ്കിന്റെ സെക്രട്ടറി കഴിഞ്ഞദിവസം പങ്കുവയ്ക്കുകയുണ്ടായി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തെക്കുറിച്ചു വിശദീകരിച്ച ബാങ്ക് സെക്രട്ടറിയോട് അവര്‍ പറഞ്ഞത്, 'ഞാന്‍ മുഴുവന്‍ പൈസയും 100 രൂപയുടെ നോട്ടുകളായിട്ട് നിങ്ങളുടെ കൈയില്‍ത്തന്നെയാണു തന്നത്. എനിക്ക് അതു തിരിച്ചുകിട്ടിയാല്‍ മതി.' എന്നാണ്.
കേരളത്തിലെ ഗ്രാമീണജനത സഹകരണസ്ഥാപനങ്ങളുമായി എങ്ങനെ ആത്മബന്ധം പുലര്‍ത്തുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ നിഷ്‌കളങ്കമായ പ്രതികരണം. താന്‍ കൊടുത്തതു നൂറുരൂപാ നോട്ടുകളാണെന്നിരിക്കെ തന്നോടെന്തിനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ കാര്യം പറയുന്നതെന്നാണ് അവരുടെ സംശയം.


കേന്ദ്രസര്‍ക്കാര്‍ രാജ്യത്തു നടപ്പാക്കിയ കറന്‍സി പരിഷ്‌കരണത്തിന്റെ ഗുണദോഷവശങ്ങളെക്കുറിച്ചും ശരിയായ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ പരിഷ്‌കാരംമൂലം ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളെക്കുറിച്ചും ഗൗരവമായ ചര്‍ച്ചകളാണു പൊതുസമൂഹത്തില്‍ നടക്കുന്നത്. രാജ്യത്താകമാനമുള്ള 16 ലക്ഷം കോടി നോട്ടുകളില്‍ 14 ലക്ഷം കോടി നോട്ടുകള്‍ ഒറ്റയടിക്കു പിന്‍വലിച്ചത് ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.
പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ ലഭിക്കത്തവിധത്തില്‍ രാജ്യത്തെ രണ്ടുലക്ഷത്തോളം വരുന്ന എ.ടി.എമ്മുകളില്‍ പുനഃക്രമീകരണം നടത്താന്‍ ആഴ്ചകള്‍ വേണമെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന കൂടുതല്‍ ആശങ്കയുളവാക്കുന്നതാണ്. പുതിയ നോട്ടുകള്‍ ലഭിക്കാനുള്ള നെട്ടോട്ടവും പഴയതു മാറിയെടുക്കാനുള്ള കാത്തിരിപ്പുമെല്ലാം മൊത്തത്തില്‍ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന ആശയക്കുഴപ്പത്തോടൊപ്പം കേരളത്തില്‍ കറന്‍സി പരിഷ്‌കരണത്തെ തുടര്‍ന്നു സഹകരണരംഗത്തു വന്നിരിക്കുന്ന ആശങ്ക ഏറെ ഗൗരവമുള്ളതാണ്.


ഏറ്റവും ശക്തമായ സഹകരണപ്രസ്ഥാനമുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. സംസ്ഥാന സര്‍വീസ് സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, വെല്‍ഫയര്‍ സൊസൈറ്റികള്‍, പലവിധ സംഘങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ശൃംഖലയാണു കേരളത്തിലുള്ളത്. 1.60 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു സംസ്ഥാനത്തെ സഹകരണമേഖലയിലുള്ളത്. ഇതില്‍ ഒരു ലക്ഷം കോടി രൂപയും പ്രാഥമിക ബാങ്കുകളിലും മറ്റു സംഘങ്ങളിലുമാണുള്ളത്.
ജില്ലാ സഹകരണ ബാങ്കുകള്‍ക്കു പുതിയ നോട്ട് അനുവദിക്കാനോ പഴയതു മാറ്റിനല്‍കാനോ റിസര്‍വ് ബാങ്ക് അനുമതി നല്‍കാത്തതിനാല്‍ സഹകരണമേഖലയെ ആശ്രയിക്കുന്ന സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. മറ്റു  വാണിജ്യ ബാങ്കുകളെപ്പോലെ കറന്‍സി ചെസ്റ്റ് വഴി റിസര്‍വ് ബാങ്കില്‍നിന്നു പണം സ്വീകരിക്കാന്‍ അനുവാദമുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്കു മേല്‍ നിയന്ത്രണമേര്‍പ്പെടുത്തിയതെന്തിനെന്നു മനസിലാകുന്നില്ല.


കറന്‍സി പരിഷ്‌കരണത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം സജീവമാണ്. തങ്ങള്‍ക്കു സ്വാധീനമില്ലാത്ത, കേരളത്തിന്റെ സഹകരണമേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കം ഇതിനു പിന്നിലുണ്ടെന്നു സംശയിക്കാതിരിക്കാനാവില്ല. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്കു കടന്നുവരാനുള്ള വഴിയൊരുക്കലാണ് ഈ നീക്കമെന്നും സംശയിക്കുന്നവരുണ്ട്.
കള്ളപ്പണത്തിന്റെ നിക്ഷേപകേന്ദ്രങ്ങളാണു സഹകരണസംഘങ്ങളെന്ന രീതിയിലുള്ള പ്രചാരണവും ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന നല്‍കിയ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കത്തെ കേരളീയസമൂഹം ഒന്നിച്ച് എതിര്‍ക്കേണ്ടതുണ്ട്. സഹകരണമേഖലയെ വിശാലമായ രീതിയില്‍ സമീപിക്കാന്‍ നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു കഴിയുന്നില്ലെന്നതു നിരാശാജനകമാണ്.


അധികാരത്തില്‍വന്നശേഷം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വെല്‍ഫയര്‍ സംഘങ്ങളെയും പലവിധ സംഘങ്ങളെയും അസ്ഥിരപ്പെടുത്തുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയനീക്കവും ഇതോടൊപ്പം കാണേണ്ടതുണ്ട്. വിവാദങ്ങളുയര്‍ത്തി സഹകരണസ്ഥാപനങ്ങളുടെ സ്വീകാര്യതയില്ലാതാക്കാനുള്ള നടപടികള്‍ മൊത്തത്തില്‍ കേരളത്തിന്റെ വികസനത്തെയാണു ബാധിക്കുക. സഹകരണസംഘങ്ങളില്‍ ആശ്വാസ്യകരമല്ലാത്ത നിക്ഷേപങ്ങളുണ്ടെങ്കില്‍ അവ പരിശോധിക്കാനും നിയമവിധേയമാക്കാനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
കറന്‍സി പരിഷ്‌കരണത്തിലൂടെ സഹകരണമേഖലയിലുണ്ടായ പ്രതിസന്ധി, ആ രംഗത്തു വരുത്തേണ്ട പരിഷ്‌കരണങ്ങളിലേയ്ക്കു കൂടിയാണു വിരല്‍ചൂണ്ടുന്നത്. സഹകരണ ഇടപാടുകാരന്റെ നിക്ഷേപത്തുക മറ്റു ബാങ്കുകളിലുള്ള നിക്ഷേപകന്റെ അക്കൗണ്ടിലേയ്ക്കു മാറ്റാനുള്ള സൗകര്യമുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനാകുമായിരുന്നു. ജില്ലാ സഹകരണബാങ്കുകള്‍ ഒഴികെയുള്ള സഹകരണസംഘങ്ങളില്‍ ആര്‍.ടി.ജി.എസ്, എന്‍.ഐ.എഫ്.ടി സൗകര്യം ഒരുക്കുന്നതിനു സഹകരണവകുപ്പ് അനുമതി നല്‍കാത്തതാണു പ്രശ്‌നം. സഹകരണസംഘങ്ങള്‍ക്കു ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ടെടുത്ത് ആരംഭിക്കാവുന്ന ലളിതമായ നടപടിക്രമമാണിത്.


സഹകരണസംഘങ്ങളെ വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുമ്പോഴും സാങ്കേതികമായി ആധുനികവല്‍ക്കരിക്കാനുള്ള നീക്കം നടക്കുന്നില്ല. പ്രീപെയ്ഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയ്ക്കു സാങ്കേതികമായ കാലതാമസം ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു നിയന്ത്രണങ്ങളൊന്നും നിലവിലില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സൗകര്യം പരിമിതമായ രീതിയിലെങ്കിലും സഹകരണസ്ഥാപനങ്ങള്‍ക്ക് അനുവദിക്കാനുള്ള ധൈര്യമാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago