ആര്.ബി.ഐ ഓഫിസിന് മുമ്പില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹം ആരംഭിച്ചു
തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കും സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനുമെതിരേയുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യഗ്രഹസമരം തുടങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ആര്.ബി.ഐ ഓഫിസിന് മുമ്പില്‍ വൈകീട്ട് അഞ്ചു മണി വരെയാണ് സമരം.
സഹകരണമേഖല തകരുക എന്നാല്‍ കേരളത്തിന്റെ സാമ്പത്തികനില തകരുന്നു എന്നു തന്നെയാണ് അര്‍ഥം. സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തെ അതിശക്തമായി എതിര്‍ക്കണമെന്ന പൊതുഅഭിപ്രായമാണു നിലനില്‍ക്കുന്നത്. ഇതു പ്രകടിപ്പിക്കുന്നതിനാണു സത്യഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രിയുമായി യു.ഡി.എഫ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സംയുക്ത പ്രക്ഷോഭത്തിനു ധാരണയായത്. നോട്ടുകള്‍ പിന്‍വലിച്ചതുമൂലം സംസ്ഥാനത്ത് സംജാതമായിരിക്കുന്ന ഗുരുതരമായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്ചുകൂട്ടാനും തീരുമാനമായി. സത്യഗ്രഹത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."