സഹപാഠിയുടെ ജീവന് രക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ സ്വരൂപിച്ചത് 8,87,080 രൂപ
വളാഞ്ചേരി: പ്ലസ്വണ് വിദ്യാര്‍ഥിനിയുടെ ജീവന് രക്ഷിക്കാന്‍ 8,87, 080 രൂപ സ്വരൂപിച്ച് സഹപാഠികള്‍. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്വണ് വിദ്യാര്‍ഥിനി ശ്രുതിമോള്‍ ചന്ദ്രന്റെ (16) ചികിത്സാ സഹായത്തിനായാണ് വിദ്യാര്‍ഥികളും സ്റ്റാഫംഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്.
കാടാമ്പുഴയില്‍ വാടക ക്വര്‍ട്ടേഴ്സില്‍ താമസിക്കുന്ന മാക്കോട്ടില്‍ രാമചന്ദ്രന്, ശാന്തകുമാരി ദമ്പതികളുടെ മൂത്തമകളായ ശ്രുതിക്ക് മാതാവാണ് കരള്‍ നല്‍കുന്നത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ ചികിത്സാ സഹായസമിതി ഭാരവാഹികളായ പി.പി ബഷീര്‍, എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ.പി നാരായണന്, സുരേഷ് കുമാര്‍ കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് സഹായധനം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് സലാം വളാഞ്ചേരി അധ്യക്ഷനായി. 30,570 രൂപ സ്വരൂപിച്ച വിദ്യാര്‍ഥിനി ഷിബിലക്കും കൂടുതല്‍ തുക സമാഹരിച്ച മറ്റു വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ക്കും പ്രത്യേക ഉപഹാരം നല്കി. മാനേജ്മെന്റിന്റെ വിഹിതം സെക്രട്ടറി പി. സുരേഷ് കൈമാറി. പ്രധാനാധ്യാപിക സി.കെ ശോഭ, ടി.വി രഘുനാഥ്, പി. ഗോവിന്ദന്, ഇ. ഹസന്, സുരേഷ് പൂവാട്ടു മീത്തല്‍, സ്കൂള്‍ ചെയര്മാന് കെ.പി ദില്‍ഷാദ്, സ്കൂള്‍ ലീഡര്‍ യദുകൃഷ്ണന്, പ്രിന്‍സിപ്പല്‍ എം.പി ഫാത്തിമക്കുട്ടി, സ്റ്റാഫ് സെക്രട്ടറി പി. സുധീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."