ഡിസംബര്‍ 31നകം നഗരസഭകളും വെളിയിട വിസര്‍ജനമുക്ത പദവിയിലേക്ക്
മലപ്പുറം: ഗ്രാമപഞ്ചായത്തുകള്‍ക്കു പിറകേ നഗരസഭകളും വെളിയിട വിസര്‍ജനമുക്ത പദവിയിലേക്ക്. ഡിസംബര്‍ 31നകം ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലയിലെ നഗരസഭകളുടെ യോഗം തീരുമാനിച്ചു. മലപ്പുറം പി.എ.യു ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്പേഴ്സണ്മാര്, വൈസ് ചെയര്പേഴ്സണ്മാര്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍മാര്‍, നഗരസഭ സെക്രട്ടറിമാര്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, എച്ച്.ഐമാര്‍ എന്നിവര്‍ പങ്കെടുത്തു.
ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ ഇന്‍ചാര്‍ജ് എന്‍.കെ ദേവകി അധ്യക്ഷയായി. പ്രോഗ്രാം ഓഫിസര്‍ ഒ. ജ്യോതിഷ്, ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായ സി. സൈനുദ്ദീന്‍, മുഹമ്മദ് റസീം സംബന്ധിച്ചു. നഗരസഭകളില്‍ ടോയ്ലറ്റ് ഇല്ലാത്തവര്‍ അക്ഷയവഴിയാണ് അപേക്ഷിക്കേണ്ടത്. തുടര്‍ന്നു നഗരസഭാധികൃതര്‍ പരിശോധന നടത്തും. ടോയ്ലറ്റ് ഇല്ലെന്ന് ഉറപ്പാക്കിയാല്‍ 5,000 രൂപ അഡ്വാന്‍സ് നല്‍കും. പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്കു ബാക്കി തുകകൂടി നല്‍കും. 12 നഗരസകളിലായി 2,037 ടോയ്ലറ്റുകളാണ് ഇപ്പോഴത്തെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."