HOME
DETAILS
MAL
വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം
backup
November 18 2016 | 05:11 AM
എടപ്പാള്‍: സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി.തലമുണ്ട വലിയ പറമ്പില്‍ മുഹമ്മദ് അഷറഫിന്റെ മകളായ വെറൂര്‍ എയുപി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് സ്കൂള്‍ ബസ്സില്‍ തലമുണ്ട പള്ളിക്ക് സമീപം ഇറങ്ങിയ കുട്ടിയെ പുറകെ എത്തിയ നീല ഒമ്നി വാനിലെത്തിയ സംഘം പിടിച്ച് വലിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുട്ടി കുതറി ഓടുകയായിരുന്നു. പിടിവലിയിലും വീഴ്ചയിലും കുട്ടിക്ക് നിസാര പരുക്കേറ്റു. വാനിലുണ്ടായിരുന്നവരുടെ കയ്യില്‍ സിറിഞ്ച് ഉണ്ടായിരുന്നതായി കുട്ടി പറയുന്നു. അന്വേഷണത്തില്‍ ഒമ്നി വാന്‍ സ്കൂള്‍ ബസ്സിന് പുറകിലുണ്ടായിരുന്നതായി ബസ്സിലെ കുട്ടികളും ജീവനക്കാരും പറഞ്ഞു. ചങ്ങരംകുളം പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."