കാലിക്കറ്റ് എന്‍ജിനിയറിങ് കോളജില്‍ അധ്യാപകനെ അക്രമിച്ചതായി പരാതി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനിയറിങ് കോളജില്‍ അധ്യാപകനുനേരെ അക്രമം. മെക്കാനിക്കല്‍ പഠന വകുപ്പിലെ അധ്യാപകനായ സനോദ് കുമാറിനെയാണ് ചില വിദ്യാര്‍ഥികള്‍ അക്രമിച്ചത്. അക്രമിച്ചവര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. രാവിലെ സര്‍വകലാശാല പരീക്ഷ പ്രൊജക്ട് പ്രസന്റേഷന്‍ നടക്കുന്നതിനിടെ രണ്ടു വിദ്യാര്‍ഥികള്‍ പ്രസന്റേഷന്‍ നടത്തുന്ന ലാപ്‌ടോപ്പ് ചോദിച്ചു വന്നതാണ് സംഭവത്തിന്റെ തുടക്കം. പ്രസന്റേഷന്‍ നടക്കുന്നതിനാല്‍ പത്തു മിനിറ്റ് കഴിഞ്ഞു തരാമെന്ന് അധ്യാപകന്‍ അറിയിച്ചെങ്കിലും വിദ്യാര്‍ഥികള്‍ അനുസരിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സംഘമായെത്തി അധ്യാപകന്‍ മാപ്പു പറയണമെന്നും പറഞ്ഞു. എന്നാല്‍ മാപ്പ് പറയാന്‍ അധ്യാപകന്‍ തയാറായില്ല.
തേഞ്ഞിപ്പലം പൊലിസെത്തി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് അധ്യാപകര്‍ വിഷയത്തെ സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്കും പ്രിന്‍സിപ്പലിനും എആറിനും പരാതി എഴുതുന്നതിനിടെ സനോദ് കുമാര്‍ ചായ കുടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ആറ് പേര്‍ സംഘമായെത്തി അധ്യാപകനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് അധ്യാപകര്‍ പറഞ്ഞു.
ഉടനെ ആംബുലന്‍സ് വിളിച്ചു തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തു. ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റിലെ അവസാന വര്‍ഷ വിദ്യാര്‍ഥി ശ്രീനാഥ്, അജിത്, മെക്കാനിക്കല്‍ അവസാന വര്‍ഷ വിദ്യാര്‍ഥി അശ്വിന്‍ എന്നിവരാണ് അധ്യാപകനെ അക്രമിക്കാന്‍ നേതൃത്വം നല്‍കിയതെന്ന് അധ്യാപകര്‍ പറഞ്ഞു. ഉച്ചക്ക് അധ്യാപകര്‍ ഉപരോധ സമരം നടത്തി. വൈസ് ചാന്‍സലര്‍ക്കും തേഞ്ഞിപ്പലം പൊലിസിലും പരാതി നല്‍കി. അതെ സമയം വിദ്യാര്‍ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."