മഹായില്‍ കെ.എം.സി.സി മംഗല്യമേള നാളെ കൊണ്ടോട്ടിയില്‍
മലപ്പുറം: സൗദി അറേബ്യയിലെ മഹായില്‍ കെ.എം.സി.സി മംഗല്യമേളയും 30ാം വാര്‍ഷികവും നാളെ കൊണ്ടോട്ടി മെഹന്തി ഓഡിറ്റോറിയത്തിലെ ഉമ്മര്‍ കല്ലായി നഗറില്‍ നടക്കും. മംഗല്യമേളയില്‍ ഇത്തവണ നിര്‍ധനരായ 10 യുവതീ യുവാക്കള്‍ക്കാണ് മഹായില്‍ കെ.എം.സി.സി മംഗല്യ സൗഭാഗ്യമൊരുക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം നല്‍കും. ആഭരണ വിതരണം പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്‌ബോധന പ്രസംഗം നടത്തും. മഹായില്‍ കെ.എം.സി.സി പ്രസിഡന്റ് സാദിഖ് മുക്കം അധ്യക്ഷനാകും. കെ.പി.എ മജീദ്, സി.മോയിന്‍കുട്ടി, അഡ്വ.കെ.എന്‍.എ ഖാദര്‍ , എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, അഡ്വ.എം.ഉമ്മര്‍, പി.അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍, പി.ഉബൈദുള്ള തുടങ്ങിയവരും സംബന്ധിക്കും. രണ്ട് മണിക്ക് നടക്കുന്ന കുടുംബ സംഗമം മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ് ക്ലാസെടുക്കും. കമ്മിറ്റിയുടെ പുതിയ പദ്ധതികളുടെ ഭാഗമായി ഒരു വര്‍ഷം വിവിധ ക്ഷേമ പരിപാടികള്‍ നടപ്പാക്കും. മഹായില്‍ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് പോരുന്നവര്‍ക്ക് പെന്‍ഷന്‍ കിഡ്‌നി കാന്‍സര്‍ രോഗികള്‍ക്ക് സഹായം, വിധവകള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം,മഹായില്‍ കെ.എം.സി.സി അംഗമായിരിക്കെ വീട് നിര്‍മിക്കാന്‍ കഴിയാതെ പ്രയാസപെടുന്നവര്‍ക്ക് വീട് നിര്‍മാണം എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്.
പത്ര സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ഉസ്മാന്‍കാവനൂര്‍, സാദിഖ് മുക്കം, വി.പി മൊയ്തീന്‍ കുട്ടി, അബ്ദു മുട്ടിച്ചിറ, എം.സി മുഹമ്മദലി, റഷീദ് കൊടക്കാട്, റിയാസ് അരീക്കാട്, പി.വി.ഹസീബ് റഹ്മാന്‍,ഷമീര്‍ ഖലീജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."