സാധാരണക്കാരെ മോദി ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിര്‍ത്തി അപമാനിക്കുന്നു: ഐ.എന്‍.എല്‍
മലപ്പുറം: ഇന്ത്യയിലെ വന്‍കിട മുതലാളിമാരുടെ ബാങ്ക് വായ്പ കോടികള്‍ എഴുതിത്തള്ളുന്ന നരേന്ദ്ര മോദി സാധാരണക്കാരായ ജനകോടികളെ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിര്‍ത്തി അപമാനിക്കുകയാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഇസ്മാഈല്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കിഴക്കേത്തല എസ്.ബി.ഐ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.എച്ച് മുസ്തഫ അധ്യക്ഷനായി. ടി.എ സമദ്, സി.പി അബ്ദുല്‍ വഹാബ്, പി.കെ.എസ് മുജീബ് ഹസ്സന്, മുഹമ്മദലി മാസ്റ്റര്‍ മഞ്ചേരി സംസാരിച്ചു. ഒ.എം.എ ജബ്ബാര്‍ ഹാജി, സാധു റസാഖ്, സലീം കക്കാടന്‍, അബ്ദുറഹ്മാന് തിരൂര്‍, സാലിഹ് മേടപ്പില്‍, സി.പി അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ നേതൃത്വം നന്‍കി.
ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി എസ്.ബി.ഐ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്യുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."