വനവിഭവം വിറ്റ് കിട്ടിയ കാശ് മാറ്റാന്‍ ചോലനായ്ക്കര്‍ മാഞ്ചീരിയിലെത്തി
കരുളായി: മാഞ്ചീരിയിലെ വനസംരക്ഷണ സമിതിയുടെ വിപണന കേന്ദ്രത്തിലേക്ക് അസാധുവായ നോട്ടുമാറാന്‍ ചോലനായ്ക്കര്‍ എത്തി. കൊ@ണ്ടുവന്ന 1000, 500 രൂപ നോട്ടുകള്‍ വനസംരക്ഷണ സമിതി സെക്രട്ടറി കൈവശം നല്‍കുകയായിരുന്നു. ആദിവാസികളുടെ ആവശ്യാര്‍ഥമാണ് പതിമൂന്നോളം പേര്‍ പണം മാറാന്‍ സെക്രട്ടറിയെ ഏല്‍പ്പിച്ചത്. ഇവരുടെ കൈവശം ഏതാ@് എഴുപത്തിയയ്യായിരത്തോളം രൂപയുണ്ട@ായിരുന്നു. നോട്ടിന്റെ നമ്പര്‍ എഴുതി തുക രേഖപ്പെടുത്തി കയ്യൊപ്പിടീച്ചാണ് പണം വാങ്ങിയത്. ബാങ്കില്‍ അക്കൗണ്ട@ില്ലാത്തവരാണ് ഇവരില്‍ അധികവും. 25കിലോമീറ്റര്‍ സഞ്ചരിച്ചുവേണം അടുത്ത ടൗണായ കരുളായിയിലെത്താന്‍. ഈ ദുരിതം കുറക്കാനായാണ് ഇവര്‍ സെക്രട്ടറിവശം പണം കൊടുത്തയച്ചത്. ബാങ്കില്‍ നിന്നു മാറിക്കിട്ടിയാല്‍ പണം നല്‍കാമെന്ന ഉറപ്പിലാണ് വി.എസ്.എസ് സെക്രട്ടറി പണം സ്വീകരിച്ചത്. കുറേപേര്‍ നേരത്തെ നാട്ടിലെത്തി കൈയിലുള്ള പണം ബാങ്കില്‍ നിക്ഷേപിക്കുകയും മാറി വാങ്ങുകയും ചെയ്തിട്ടു@ണ്ട്. ഇത്തവണ വനവിഭവം വിറ്റ ചോലനായ്ക്കര്‍ക്ക് പുതിയ രണ്ടായിരും രൂപയുടെ നോട്ടാണ് അധികൃതര്‍ നല്‍കിയത്. കൗതുകത്തോടെയാണ് പുതിയ നോട്ട് ഇവര്‍ കൈപ്പറ്റിയത്. കിട്ടിയ നോട്ട് ചില്ലറയാക്കി മാറണമെങ്കില്‍ ഇവര്‍ നാട്ടിലിറങ്ങേണ്ട@ിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."