കൊച്ചനുജന്‍മാര്‍ക്ക് അധികവായനയൊരുക്കി 'അക്ഷരദീപം' പദ്ധതിയുമായി എന്‍.എസ്.എസ്
കോഡൂര്‍: ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലും ലൈബ്രറി ശാക്തീകരണ പദ്ധതി നടപ്പിലാക്കുന്നു. ചെമ്മങ്കടവ് പി.എം.എസ്.എ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ ഏകവര്‍ഷ പദ്ധതിയുടെ ഭാഗമായിട്ടാണ് 'അക്ഷരദീപം' സ്‌കൂള്‍ ലൈബ്രറി ശാക്തീകരണ പദ്ധതി നടപ്പാക്കുന്നത്.
പ്രദേശികമായി വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം അധികവായനക്ക് ആവശ്യമായ പുസ്തകങ്ങളും ലൈബ്രറിക്കായി അലമാറയും നല്‍കുന്നതാണ് 'അക്ഷരദീപം' പദ്ധതി. വടക്കേമണ്ണ ജി.എം.എല്‍.പി സ്‌കൂളിലെ 'അക്ഷരദീപം' പദ്ധതി ജില്ലാകലക്ടര്‍ എ ഷൈനാമോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജിക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു.
പി ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കോട്ടക്കല്‍ നഗരസഭാ സ്ഥിരസമിതി അധ്യക്ഷ സുലൈഖാബി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ സലീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമാദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ മുഹ്‌സിന്‍, ഗ്രാമപഞ്ചായത്തംഗം കെ ഹാരിഫ റഹ്മാന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍ സംസാരിച്ചു. എന്‍.എസ്.എസ് യൂനിറ്റ് ലീഡര്‍മാരായ ഹംറാസ് മുഹമ്മദ് പാറമ്മല്‍, നസീബ തസ്‌നീം മങ്കരത്തൊടി, എ.കെ മുഹമ്മദ് ഷബീറലി, ഫാത്തിമ ഷിറിന്‍ ഷഹാന എന്നിവര്‍ നേതൃത്വം നല്‍കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."