HOME
DETAILS
MAL
വില്ല്യാപ്പള്ളി -ചേലക്കാട് റോഡിന്30 കോടിയുടെ പദ്ധതി
backup
November 18 2016 | 05:11 AM
നാദാപുരം: വില്ല്യാപ്പള്ളി ചേലക്കാട് റോഡിന്റെ ദുരവസ്ഥക്ക് അറുതിയാകുന്നു. റോഡിന്റെ പുനര്‍ നിര്‍മാണത്തിന് മുപ്പതുകോടിയുടെ എസ്റ്റിമേറ്റ് നടപടികള്‍ പൊതുമരാമത്ത് അധികൃതര്‍ തുടങ്ങി. ആധുനിക നിര്‍മാണ രീതി ഉപയോഗിച്ച് ടാറിങ് പ്രവൃത്തി നടത്താനും നവീകരിക്കാനുമാണ് പദ്ധതി തയാറാക്കുന്നത് .
റോഡിന്റെ ദുരവസ്ഥകാണിച്ചു കഴിഞ്ഞാഴ്ച സുപ്രാഭാതം വാര്‍ത്ത നല്‍കിയിരുന്നു. ബഡ്ജറ്റ് പ്രൊവിഷന്‍ വോള്യം രണ്ടില്‍ പേജ് നമ്പര്‍ 296 ല്‍ സീരിയല്‍ നമ്പര്‍ 2042 ആയാണ് അതിപുരാതനവും പ്രധാനവുമായ വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ ശ്രമഫലമായാണ് റോഡിനാവശ്യമായ തുക വകയിരുത്തിയിരിക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."