HOME
DETAILS
MAL
ബാങ്കിലെ തിരക്ക്, മൂന്ന്ദിവസത്തേക്ക് പുതിയ ടോക്കനില്ല
backup
November 18 2016 | 05:11 AM
പാറക്കടവ്: ചെക്യാട് സ്റ്റേറ്റ് ബാങ്കില്‍ കറന്‍സിക്കായുള്ള വലിയ തിരക്ക് അനുഭവപെട്ടതിനാല്‍ അടുത്ത മൂന്ന് ദിവസത്തേക്കുള്ള ടോക്കന്‍ മുന്‍കൂറായി നല്കി. കാലത്ത് തന്നെ ക്യൂ നില്ക്കുന്ന ആയിരത്തോളം ആളുകള്‍ക്കാണ് മൂന്ന് ദിവസത്തേക്കുള്ള ടോക്കന്‍ നല്‍കിയത്.
പൊലിസിന്റേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് ടോക്കന്‍ നല്‍കിയത്. കഴിഞ്ഞ ദിവസം പാറക്കടവ് കനറാ ബാങ്കില്‍ മാനേജറുടെ കാബിന് തിരക്ക് കാരണം ഇടിഞ്ഞ് വീണിരുന്നു. നീണ്ട ക്യൂവില്‍ നിന്ന് കറന്‍സി കൈമാറ്റം ചെയ്ത് കൊടുത്ത് ഇരുനൂറും മുന്നൂറും രൂപ കൂലി കൈപറ്റുന്ന ആളുകളും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."