ശാപമോക്ഷം തേടി ഊരള്ളൂര്‍ മലോല്‍മീത്തല്‍ എടവനക്കുളങ്ങര താഴ റോഡ്
നടുവണ്ണൂര്‍: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, പതിനൊന്ന് വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഊരള്ളൂര്‍ മലോല്‍ മീത്തല്‍ എടവനക്കുളങ്ങര റോഡിന് ഇനിയും ശാപമോക്ഷം ലഭിച്ചില്ല. നാല്‍പത് വര്‍ഷത്തിലധികം പഴക്കമുള്ള റോഡ് ഒരു കിലോമീറ്റര്‍ ദൂരവും ആറ് മീറ്റര്‍ വീതിയുമുണ്ട്. അരിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം, സ്‌കൂള്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കുള്ള പ്രധാന ആശ്രയം ഈ റോഡാണ്.
മഴക്കാലമായാല്‍ ഈ റോഡിന്റെ വിവിധ ഭാഗങ്ങള്‍ കുണ്ടും കുഴികളമാവുന്നത് നിത്യ സംഭവമാണ്. ഈ പ്രദേശത്ത് നിന്ന് ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ വിളിച്ചാല്‍ ഡ്രൈവര്‍മാര്‍ വരാന്‍ തയാറാകാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. നിരവധി തവണ വാര്‍ഡ് മെമ്പര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഈ കാലമത്രയും പഞ്ചായത്ത് ഭരണം നടത്തി വരുന്നത് ഇടതുപക്ഷമാണ്. ഇനിയെങ്കിലും ഈ റോഡിന് ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."