ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു
മേപ്പയ്യൂര്‍: ഗ്യാസ് സിലണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ചു. വന്‍ ദുരന്തം തലനാരിഴക്ക്. കീഴ്പയ്യൂര്‍ മണപ്പുറം മുക്കിലെ കെ. സിറാജ് മാസ്റ്ററുടെ വീട്ടിലാണ് പുതുതായി നിറച്ച ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്യുമ്പോള്‍ പൊട്ടിതെറിച്ചത്.
പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് കണക്ഷന് വേര്‍പെടുത്തിയത്. കീഴരിയൂരിലെ ഗ്യാസ് ഏജന്‍സിയില്‍ നിന്നാണ് കണക്ഷന് എടുത്തത്. ഏജന്‍സിയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ് അപകടത്തിന് കാരണം. പുതിയ സിലിണ്ടര്‍ വീടുകളില്‍ എത്തിച്ച് കണക്ട് ചെയ്തു കൊടുക്കണം എന്നാണ് ചട്ടം. എങ്കിലും അധികൃതര്‍ ഇങ്ങനെ ചെയ്യാറില്ല. ഉപഭോക്താവിന്റെ വീടിന് സമീപത്തുള്ള പ്രധാന ടാര്‍ റോഡില്‍ സിലിണ്ടര്‍ ഇറക്കി വെച്ച് പോവുകയാണ് പതിവ്.
അതേ സമയം സര്‍വിസ് ചാര്‍ജ് ഉള്‍പ്പെടെ നല്‍കേണ്ടി വരും. കുടുതല്‍ ചാര്‍ജ് വാങ്ങുന്നതുമായും മുന്‍ഗണന തെറ്റിച്ച് സിലിണ്ടര്‍ വിതരണം ചെയ്യുന്നതുമായും ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."