മഷി എത്തി; ഇന്ന് മുതല്‍ ബാങ്കുകാര്‍ക്ക് ജോലി കൂടും
എടച്ചേരി: നോട്ട് മാറാന്‍ പൊതുജനങ്ങള്‍ നെട്ടോട്ടമോടുന്നതിനിടയില്‍ കൈയില്‍ മഷി പുരട്ടുന്ന ജോലി കൂടി ഇന്ന് ബാങ്കുകളില്‍ തുടങ്ങും. ഇന്നലെ വൈകുന്നേരത്തോടെയാണ് വടകര മേഖലയിലുളള മുഴുവന്‍ ബാങ്കുകളിലും വിരലില്‍ പുരട്ടാനുളള മഷിയെത്തിയത്. ഇനി കൈയിലെ മഷി മാഞ്ഞതിന് ശേഷം മാത്രമെ വീണ്ടും നോട്ട് മാറ്റവും പിന്‍വലിക്കലും അനുവദിക്കുകയുള്ളുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അതെ സമയം മേഖലയിലെ മിക്ക ബാങ്കുകളിലും ഇന്നലെ 2000 രൂപയുടെ നോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് കാരണം കാലത്ത് മുതല്‍ ക്യൂവില്‍ സ്ഥാനം പിടിച്ചവര്‍ക്ക് ലഭിച്ചത് രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രം. അതെ സമയം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് കരുതാതിരുന്നത് ഇന്നലെയും പലര്‍ക്കും വിനയായി. അതിരാവിലെ വന്ന് ക്യൂവില്‍ നിന്ന് ടോക്കന്‍ വാങ്ങി ക്യൂവില്‍ നിന്ന് കൗണ്ടറിലെത്തുമ്പോഴാണ് രേഖയുടെ പകര്‍പ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആര്‍.ബി.ഐ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ബാങ്ക് ഇടപാടിന് തിരിച്ചറിയല്‍ രേഖ കാണിച്ചാല്‍ മതി. ഈ ഉത്തരവ് നിലവിലുണ്ടായിട്ടും എല്ലാ ബാങ്ക് അധികൃതരും രേഖേയുടെ പകര്‍പ്പ് നിര്‍ബന്ധമാണെന്ന് വാശി പിടിക്കുകയായിരുന്നു. ഏറെ നേരം വരിയില്‍ നിന്ന് ബാങ്കിലെത്തിയ സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുളള നിരവധി പേര്‍ക്ക് തിരിച്ചുപോയി രേഖയുടെ പകര്‍പ്പുകള്‍ കൊണ്ട് വരേണ്ടിയും വന്നു. ഈ അവസരം മുതലാക്കി പല ഫോട്ടോസ്റ്റാറ്റ് കടക്കാരും അമിത ചാര്‍ജ് ഈടാക്കുന്നതായും പരാതി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."