വിദ്യാര്‍ഥിനിയുടെ അപകട മരണം; പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
താമരശ്ശേരി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ അപകടമരണത്തിനു കാരണക്കാരനായ കെ.എസ്. ആര്‍.ടിസി ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.
കാരാടി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റേഷനു സമീപം പൊലിസ് തടഞ്ഞു. ടി.ടി മനോജ്, കെ.പി കുഞ്ഞമ്മദ്, പി.കെ ഇബ്രാഹിം നേതൃത്വം നല്‍കി. കഴിഞ്ഞ ഏഴിനു സ്‌കൂളിലേക്കുള്ള യാത്രയില്‍ കാരാടി പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു അപകടം. ഇറങ്ങിയ ബസിന്റെയുംകോഴിക്കോട്ട് നിന്നും ബത്തേരിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിന്റെയും ഇടയില്‍പെട്ട് ഗുരുതരമായി തലക്കു പരുക്കേറ്റ് അരുണിമ സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. സംഭവത്തില്‍ ഉത്തരവാദിയായ ഡ്രൈവര്‍ മുക്കം നടുത്തൊടിയില്‍ ഷിബുവിനെതിരേ നരഹത്യക്ക് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."