മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി ട്രാക്ക് പുനഃസ്ഥാപിച്ചു
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ട്രാക്ക് മാറ്റിയ സംഭവത്തെ തുടര്‍ന്ന് ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ട്രാക്ക് പുനഃസ്ഥാപിക്കാന്‍ തീരുമാനമായി.
അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പ്രേമരാജന്‍, കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ സഫറുല്ല, പ്രൈവറ്റ് ബസ് ഓണേഴ്‌സ് സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ട്രാക്ക് പുനഃസ്ഥാപിക്കാന്‍ ധാരണയായത്. കഴിഞ്ഞ ദിവസം മുതല്‍ തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ് പാര്‍ക്ക് ചെയ്യുന്നത് സ്റ്റാന്‍ഡിന്റെ തെക്കുഭാഗത്തേക്ക് മാറ്റിയിരുന്നു.
യാത്രക്കാരെ വലയ്ക്കുന്ന തീരുമാനമെടുത്തതില്‍ പരക്കെ എതിര്‍പ്പുയരുകയും ചെയ്തു. സ്വാകാര്യബസുകള്‍ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലത്താണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. പുതിയ തീരുമാനം സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. നിലവിലുള്ള സ്ഥലത്ത് കെ.എസ്.ആര്‍.ടി.സി ബസ് പാര്‍ക്ക് ചെയ്താല്‍ ബസുകള്‍ക്ക് സുഗമമായി കടന്നുവരാനാകാതെ രാജാജി റോഡില്‍ ഗതാഗത തടസമുണ്ടാകുമെന്നാണ് സ്വാകാര്യബസ് ഉടമകള്‍ യോഗത്തില്‍ പ്രധാനമായും ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."