മാലിന്യപ്പുഴ നീന്തണം ഗാന്ധി പാര്‍ക്ക് റോഡില്‍
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തിലെ ഓവുചാലില്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെ നിറഞ്ഞ് മലിന ജലം റോഡില്‍ നിറഞ്ഞു. ഇന്നലെ ഉച്ചയോടെ ഗാന്ധി പാര്‍ക്ക് റോഡില്‍ പ്രധാന റോഡ് ചേരുന്ന സ്ഥലത്താണ് മലിനജലം ഒഴുകി പരന്നത്. റോഡിലേക്ക് കയറിയ മലിനജലം മീറ്ററുകളോളം ദൂരേക്ക് പരന്നു. ഇതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധവും ഉയര്‍ന്നു. വ്യാപാരികള്‍ ചിലര്‍ കടകള്‍ അടച്ചിട്ടു. യാത്രക്കാരും കടുത്ത ദുരിതത്തിലായി.
വാഹനം പോകുമ്പോള്‍ പലരുടെയും ശരീരത്തിലേക്ക് മലിനജലം തെറിച്ചു. പ്രധാന റോഡിന്റെ വടക്ക് ഭാഗത്തെ ഓവുചാലാണ് നിറഞ്ഞത്. രണ്ട് വര്‍ഷമായി ഈ ഭാഗത്ത് ഓവുചാല്‍ നവീകരണം നടന്നിട്ടില്ല. ആശുപത്രിയില്‍ നിന്നുള്‍പ്പടെ മാലിന്യങ്ങള്‍ ഓവുചാലിലേക്ക് ഒഴുക്കി വിടുന്നതായി ആരോപണമുണ്ട്. ചിലയിടങ്ങളില്‍ സ്ലാബുകള്‍ തകര്‍ന്നു കിടക്കുകയാണ്.
റോഡിന്റെ ഇരുഭാഗത്തെയും ഓവുചാല്‍ നവീകരണ പ്രവൃത്തി കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ നവീകരണ പ്രവൃത്തി നിലച്ചിരിക്കുകയാണ്. ടിപ്പര്‍ ലോറികളുടെ സമരം ആരംഭിച്ചതാണ് പ്രവൃത്തി നിശ്ചലമാകാന്‍ കാരണം. എന്നാല്‍ നഗരസഭയുടെ വാഹനങ്ങള്‍ ഉള്‍പ്പടെ പ്രയോജനപ്പെടുത്തി പ്രവൃത്തി തുടരണമെന്നാണ് വ്യാപാരികളുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."