വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍: സി.കെ രമേശന്
ജില്ലയില്‍ നിന്നു ലോകമെമ്പാടും അറിയപ്പെട്ട ബ്രണ്ണന്‍ കോളജുള്‍പ്പെടെ ഒട്ടേറെ വിഖ്യാതമായ വിദ്യാഭ്യാസ കേന്ദ്രങ്ങളുള്ള സ്ഥലമാണ് തലശ്ശേരി. അതുകൊണ്ടു തന്നെ 150ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രഥമ പരിഗണന നല്‍കിയതെന്ന് നഗരസഭാ ചെയര്മാന് സി.കെ രമേശന് പറഞ്ഞു. നഗരസഭയിലെ 50 സ്കൂളുകളില്‍ ഒന്നാം ക്ലാസ് ഒന്നാം തരമാക്കാനുള്ള പ്രവര്‍ത്തനം നടപ്പാക്കി വരികയാണ്. ഇതില്‍ 25 സ്കൂളുകളില്‍ പദ്ധതി നടപ്പില്‍വരുത്തി കഴിഞ്ഞു. നഗരസഭയിലെ അറുപത് വയസ് കഴിഞ്ഞ എല്ലാവര്ക്കും സൗജന്യ ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി ബയോമിത്രം പദ്ധതിക്കും തുടക്കം കുറിച്ചു. സൗജന്യ പരിശോധനയും സൗജന്യ മരുന്ന് വിതരണവും ലഭിക്കും. ഇതിനായി 20 ബയോമിത്രം കേന്ദ്രങ്ങളാണ് നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ തുറക്കുന്നത്. പ്ലാസ്റ്റിക് രഹിത പട്ടണമാക്കി തലശ്ശേരിയെ മാറ്റാനുള്ള പ്രവര്‍ത്തനവും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും രണ്ട് കേന്ദ്രങ്ങളില്‍ മാസത്തില്‍ ഒരു തവണ എത്തി പ്ലാസ്റ്റിക് സഞ്ചികളും മറ്റ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നഗരസഭ ശേഖരിച്ച് നശിപ്പിക്കാനുള്ള പ്രവര്‍ത്തനവും നടപ്പില്‍ വരുത്തിയിട്ടുണ്ട്. തലശ്ശേരിയുടെ ശാപമായ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ നിലവിലെ റോഡുകള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനവും നടപ്പാക്കി വരികയാണെന്നും ചെയര്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."