കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം സ്തംഭിച്ചെന്ന് പ്രതിപക്ഷം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ ഭരണ സ്തംഭനത്തിന്റെ പൂര്‍ണ ഉത്തരവാദി മേയര്‍ ഇ.പി ലതയാണെന്നും ഇക്കാര്യത്തില്‍ മേയര്‍ തെറ്റുതിരുത്താന്‍ തയാറാകണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒരു വയസ് പൂര്‍ത്തിയാകുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ മേയറുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതു കാരണം പൂര്‍ണഭരണ സ്തംഭനമാണെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഒരു വര്‍ഷത്തിനിടെ ആകെ ചേര്‍ന്നത് ഒന്‍പതു കൗണ്‍സില്‍ യോഗങ്ങളാണ്. മാസത്തില്‍ ഒരു തവണ കൗണ്‍സില്‍ യോഗം ചേരണമെന്ന നിബന്ധന പോലും മേയര്‍ കാറ്റില്‍ പറത്തി. മേയര്‍ പറയുന്നത് 25 ഓളം കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്നുവെന്നാണ്. ചില പ്രത്യേക ഘട്ടങ്ങളിലെ അടിയന്തിര കൗണ്‍സില്‍ യോഗങ്ങളും ചേര്‍ത്താണ് മേയര്‍ ഇങ്ങനെ പറയുന്നത്. ഒന്‍പതില്‍ കൂടുതല്‍ തവണ കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്നുവെന്ന് മേയര്‍ തെളിയിച്ചാല്‍ കോര്‍പറേഷനിലെ രാജിവെക്കാന്‍ തയ്യാറാണെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോര്‍പറേഷനിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരും മേയറും അംഗമായുള്ള സ്റ്റിയറിങ് കമ്മിറ്റി ഒരു വര്‍ഷത്തിനിടെ ചേര്‍ന്നത് വെറും അഞ്ചു തവണയാണ്. ഇതും പലതവണ മേയറെ ബന്ധപ്പെട്ടതു കൊണ്ടുമാത്രമായിരുന്നു. സ്റ്റാന്റിങ് കമ്മിറ്റികള്‍ ചേരുന്നതു വല്ലപ്പോഴും മാത്രമാണ്.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. കോര്‍പറേഷനില്‍ സ്റ്റാന്റിംഗ് കമ്മറ്റികളുമായി ഒരു കൂടിയാലോചനയും നടക്കുന്നില്ല. കണ്ണൂര്‍ നഗരസഭയായിരുന്ന കാലത്തു നിന്നു ഒരു മാറ്റവും ഉണ്ടാക്കാന്‍ നിലവിലെ കോര്‍പറേഷന്‍ ഭരണാധികാരികള്‍ക്ക് കഴിയാത്തതിനു പൂര്‍ണഉത്തരവാദിത്തം മേയര്‍ക്കാണ്. പുതിയൊരു പ്രവര്‍ത്തി പോലും ആവിഷ്‌ക്കരിക്കാന്‍ പുതിയ ഭരണസമിതിക്കായില്ല. കോര്‍പറേഷന്‍ ആസ്ഥാനത്ത് നിന്നു കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതു മേയറുടെ ഇടപെടലിന്റെ ഭാഗമായാണെന്നും കൗണ്‍സിലര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍, കോര്‍പറേഷന്‍ സ്റ്റാന്റഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.ഒ മോഹനന്‍, സി.കെ വിനോദ്, അഡ്വ.പി ഇന്ദിര, സി സീനത്ത്, കെ ജമിനി, ഷാഹിന മൊയ്തിന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."