തുക തിരികെ നല്‍കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍
കണ്ണൂര്‍: കാര്‍ഷിക വായ്പാ കുടിശ്ശികയിലേക്കു വകയിരുത്തിയ വിധവയും രോഗിയുമായ വയോധികയുടെ പെന്‍ഷന്‍ തുക അടിയന്തിരമായി തിരികെ നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പരാതിക്കാരി ബാങ്കിനു നല്‍കാനുള്ള ബാക്കി തുക എഴുതിത്തള്ളണമെന്നും കമ്മിഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹനദാസ് ഉത്തരവിട്ടു.
പരാതിക്കാരിയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ കര്‍ഷക തൊഴിലാളി പെന്‍ഷനായി വന്ന തുകയില്‍ നിന്നു അവരുടെ അനുവാദം കൂടാതെ ബാങ്ക് പിന്‍വലിച്ച 8,903 രൂപ പരാതിക്കാരിക്കു തിരികെ നല്‍കണമെന്നും കമ്മിഷന്‍ എസ്.ബി.ടി ബ്ലാത്തൂര്‍ ശാഖാ മാനേജര്‍ക്കു നിര്‍ദേശം നല്‍കി. ബ്ലാത്തൂരിലെ വട്ടക്കീല്‍ കമലാക്ഷിയുടെ പരാതിയിലാണു നടപടി. 2011ല്‍ എസ്.ബി.ടിയില്‍ നിന്നു കമലാക്ഷി കാര്‍ഷിക വായ്പ എടുത്തിരുന്നു.
കുടിശ്ശിക അടയ്ക്കാന്‍ കാലതാമസമുണ്ടായി. എന്നാല്‍ തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ കര്‍ഷക തൊഴിലാളി പെന്‍ഷന്‍, കാര്‍ഷിക വായ്പാ കുടിശ്ശികയിലേക്കു തന്റെ അനുമതിയില്ലാതെ ബാങ്ക് വകയിരുത്തിയെന്നാണു പരാതി.
രോഗിയായ തന്റെ ഏക വരുമാനം മൂന്നുമാസം കൂടുമ്പോള്‍ ലഭിക്കുന്ന കര്‍ഷക തൊഴിലാളി പെന്‍ഷന്‍ മാത്രമാണെന്നു പരാതിയില്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."