വധക്കേസ് പ്രതിയായ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനുനേരേ അക്രമം
കൂത്തുപറമ്പ്: സി.പി.എം പ്രാദേശിക നേതാവ് പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനുനേരേ അക്രമം. പാതിരിയാട് തിരുമംഗലം ക്ഷേത്രത്തിനു സമീപത്തെ കുന്നുമ്മല്‍ വീട്ടില്‍ എം രാഹുലിന്റെ വീടിനു നേരേയാണ് അക്രമമുണ്ടായത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. വീടിന്റെ പി
ന്നിലായി പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടി സൂക്ഷിച്ച വിറകു ശേഖരത്തിനു തീയിടുകയും വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുകയുമാണുണ്ടായത്. വിറകുകള്‍ കത്തുന്നതിനിടെ തീ പടര്‍ന്നു സമീപത്തെ ജനല്‍ ഗ്ലാസ് പൊട്ടി. വീടിന്റെ മുന്‍വശത്തെ ജനല്‍ തകര്‍ക്കുകയും ചെയ്തു.
വിവരം ലഭിച്ചതനുസരിച്ച് കൂത്തുപറമ്പ് എസ്.ഐ കെ.ജെ വിനോയിയുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം നടത്തി. സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗമായ കെ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് രാഹുല്‍. കേസില്‍ നേരത്തെ അറസ്റ്റിലായ ഇയാള്‍ റിമാന്റിലാണ്.
ആര്.എസ്.എസ് നേതാക്കളായ ഒ രാഗേഷ്, എ.പി പുരുഷോത്തമന്, ആര്.കെ ഗിരിധരന്, കെ.പി ഹരീഷ് ബാബു, പി പ്രജിത്ത്, എ അനില്‍കുമാര്‍ എന്നിവര്‍ രാഹുലിന്റെ വീട് സന്ദര്‍ശിച്ചു. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് നേതാക്കള്‍ ആരോപിച്ചു.
രാഹുലിന്റെ പിതാവ് രവീന്ദ്രന്റെ പരാതിയില്‍ കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."