പള്ളി പൊളിച്ചുള്ള റോഡ് വികസനം വേണ്ട
കണ്ണൂര്‍: വര്‍ഷങ്ങളായി പള്ളിയും മദ്റസയും നടന്നു വരുന്ന എടക്കാട് ശാദുലിപള്ളി, കുളം ബസാര്പള്ളി, ചാല ചീനാരത്ത് പള്ളിയും ഖബര്‍സ്ഥാനും പൊളിച്ച് റോഡ് വീതി കൂട്ടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് എടക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍. പള്ളിയുടെ സ്ഥലം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഭരണാധികാരികള്‍ നോട്ടിസ് നല്കിയ സാഹചര്യത്തില്‍ എടക്കാട് മഹല്ല് കേന്ദ്രീകരിച്ച് സംരക്ഷണ സമിതി രൂപീകരിച്ചു. 21ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. എടക്കാട് റെയ്ഞ്ച് പരിധിയിലെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് റെയ്ഞ്ച് കമ്മിറ്റി അവശ്യപ്പെട്ടു.
യോഗം ഇസ്സുദ്ദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുസ്ലിയാര് അധ്യക്ഷനായി. അഹ്മ്മദ് തേര്‍ലായി, ആര് അബ്ദുല്ല ഹാജി, സലീം എടക്കാട്, പി ഹമീദ്, സലാം ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."