വയോധികയെ ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമം
പയ്യന്നൂര്‍: രാമന്തളിയില്‍ തനിച്ചു താമസിക്കുന്ന വയോധികയെ മുളകുപൊടി കണ്ണില്‍ എറിഞ്ഞ ശേഷം തലക്കടിച്ചു വീഴ്ത്തി മാല പൊട്ടിക്കാന്‍ ശ്രമം. ഇന്നലെ വൈകുന്നേരം 7.30ഓടെ രാമന്തളി നരമ്പില്‍ ഭഗവതി കാവ് കോട്ടം ക്ഷേത്രത്തിനു സമീപത്തു താമസിക്കുന്ന 75കാരി പോത്തേര കാര്‍ത്ത്യായനിക്കു നേരെയായിരുന്നു അക്രമം. മോഷ്ടാവ് മാല പൊട്ടിച്ചെടുക്കുന്നതിനിടെ നിലത്തു വീണതിനാല്‍ മാല കവര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. വീടിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് അകത്തു കടന്നത്. ഹാളില്‍ ഇരിക്കുകയായിരുന്ന കാര്‍ത്ത്യായനിയുടെ കണ്ണില്‍ മുളകുപൊടി വിതറി മരകഷ്ണം കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തില്‍ നിന്നു മാല പൊട്ടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടി കൂടിയ അയല്‍ക്കാരും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി. കാര്ത്ത്യായമിയെ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."