HOME
DETAILS
MAL
ശബരിമല പാതയില്‍ വാഹനാപകടം: അഞ്ചു പേര്‍ക്ക് പരുക്ക്
backup
November 18 2016 | 06:11 AM
പമ്പ: ശബരില പാതയിലുണ്ടായ വഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. കെ.എസ്.ആര്‍.ടി.സി ബസ്സും തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
രാവിലെ 9.30ഓടുകൂടിയാണ് അപകടമുണ്ടായത്. ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ പൊന്നുംപാറ വളവിലാണ് അപകടമുണ്ടായത്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്ന സംഘം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലും രണ്ടു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."