HOME
DETAILS

മക്ക ഹൂതി മിസൈല്‍ ആക്രമണം; ഒ.ഐ.സി അടിയന്തിര യോഗത്തില്‍ നിന്നും ഇറാന്‍ വിട്ടു നിന്നു

  
backup
November 18 2016 | 06:11 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b9%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0

റിയാദ്: യമനിലെ ഹൂതി വിഭാഗം വിശുദ്ധ മക്കയെ ലക്ഷ്യമാക്കി നടത്തിയ മിസൈലാക്രമണത്തിനെതിരെ കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോര്‍പറേഷന്‍ (ഒഐസി) മക്കയില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ ഇറാന്‍ വിട്ടുനിന്നതായി അറബ് രാജ്യ പ്രതിനിധികള്‍ വ്യക്തമാക്കി. ഒഐസി അംഗ രാജ്യങ്ങളിലെ 20 രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരാണ് മക്കയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.

ഒ.ഐ.സി ക്ഷണം നിരസിച്ച ഇറാന്‍ അതിന്റെ കാരണം എന്തെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യോഗത്തില്‍ ഇറാന്‍ പ്രതിനിധികള്‍ പങ്കെടുക്കുകയില്ലെന്ന് വ്യക്തമാക്കിയതായി അശര്‍ഖ് അല്‍ ഔസത് റിപ്പോര്‍ട്ട് ചെയ്തു.

ഇതു രണ്ടാം തവണയാണ് ഒ.ഐ.സി യോഗം ചേരുന്നത്. വിശുദ്ധ നഗരിക്കെതിരെ ഹൂതികള്‍ തൊടുത്തുവിട്ട ഭീകരമായ സ്ഥിതി വിശേഷം യോഗത്തില്‍ ചര്‍ച്ചയാവും. ഹൂതികളെയും അവരെ പിന്തുണക്കുന്ന ഇറാനെതിരെയും ശക്തമായ നിലപാടുകളാണ് ഒ.ഐ.സിക്കുള്ളത്. കൂടുതല്‍ ശക്തമായ നടപടികള്‍ ആലോചിക്കന്നതിനാണ് വീണ്ടും യോഗം ചേരുന്നത്.

ഒക്ടോബര്‍ 27 ന് നടന്ന മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഒഐസി നവംബര്‍ അഞ്ചിന് അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എക്‌സിക്യുട്ടീവ് അംഗങ്ങളാണ് അന്ന് ജിദ്ദയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. സഊദിക്ക് ഒ.ഐ.സി ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ മക്കക്ക് 65 കിലോമീറ്റര്‍ പരിധിയില്‍ വെച്ച് സഊദി സൈന്യം തകര്‍ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  2 months ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  2 months ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  2 months ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  2 months ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  2 months ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  2 months ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  2 months ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  2 months ago