'സ്വയംസംരക്ഷണത്തിനായി കുട്ടികളെ പ്രാപ്തരാക്കണം'
കാസര്‍കോട്: കുട്ടികള്‍ക്കെതിരായ അതിക്രമം നടത്തിയ ഒരു പ്രതിയെ ശിക്ഷിച്ചതു കൊണ്ടു മാത്രം പരിഹാരമാകുന്നില്ലെന്നും ഇരയാകാതിരിക്കാനുളള സ്വയം സംരക്ഷണം നല്കാന് കുട്ടികളെ പ്രാപ്തരാക്കണമെന്നും അഡിഷണല്‍ ജില്ലാസെഷന്‍സ് ജഡ്ജ് സനു എസ് പണിക്കര്‍.
ചൈല്‍ഡ് ലൈന്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സഹകരണത്തോടെ കോര്‍ട്ട് കോംപ്ലക്സിലെ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കുട്ടികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എല്‍.എസ്.എ സെക്രട്ടറിയും സബ്ജഡ്ജുമായ ഫിലിപ്പ് തോമസ് അധ്യക്ഷനായി.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് പി.വി ജയരാജന്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി ബിജു, ചൈല്ഡ്ലൈന് സെന്റര്‍ ഡയറക്ടര്‍ എ.എ അബ്ദുള്‍റഹിമാന്‍, ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഫാദര്‍ രാജു ഫിലിപ്പ് സക്കറിയ, സപ്പോര്‍ട്ട് ഡയറക്ടര്‍ കൂക്കാനം റഹ്മാന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."