HOME
DETAILS
MAL
മോദിയുടെ പ്രവര്‍ത്തി സമചിത്തതയുള്ള ഭരണാധികാരിക്ക് ചേര്‍ന്നതല്ല: പിണറായി വിജയന്‍
backup
November 18 2016 | 06:11 AM
തിരുവനന്തപുരം: സഹകരണ ബാങ്കിനെതിരേയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി സാധാരണമല്ല, അത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് അസാധുവാക്കുന്നതിലൂടെ വന്‍കിടക്കാര്‍ കുടുങ്ങുമെന്ന് പറഞ്ഞ മോദിക്ക് രാജ്യത്തെ സാധാരണക്കാര്‍ കുടുങ്ങുന്നതാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്.
സഹകരണബാങ്കുകളിലുള്ള പണം അത് സാധാരണക്കാരന്റേതാണ്. സംസ്ഥാനത്തെ കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും സാധാരണക്കാരുടെയും ഒപ്പം നിന്നത് സഹകരണ ബാങ്കുകളാണ്. സഹകരണ ബാങ്കുകളുടെ ക്രയവിക്രയം തടയുന്നതിലൂടെ ഒറ്റയടിക്ക് ഒരു ബാങ്ക് ഇല്ല എന്നു പ്രഖ്യാപിക്കലാണോ ഒരു ഭരണാധികാരി ചെയ്യേണ്ടതെന്നും പിണറായി ചോദിച്ചു. ഇതെല്ലാം സമചിത്തതയുള്ള ഒരു ഭരണാധികാരി ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."