HOME
DETAILS

പ്രതിസന്ധിയിലായി ക്ഷീര കര്‍ഷകര്‍

  
backup
November 18 2016 | 06:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0-%e0%b4%95

 

കഞ്ചിക്കോട്: രാജ്യത്തെ കറന്‍സി നിരോധനം നടപ്പിലാക്കിയത് ജില്ലയിലെ ക്ഷീരകര്‍ഷക മേഖലയെ പ്രതിസന്ധിയിലാക്കി. ക്ഷീരകര്‍ഷകര്‍ക്ക് ആഴ്ചയിലൊരിക്കലാണ്, സംഘത്തില്‍നിന്ന് അളന്നു നല്‍കുന്ന പാലിന് വില നല്‍കുന്നത് ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് കര്‍ഷകര്‍ക്ക് പാല്‍വില നല്‍കാറുള്ളത്.
ആഴ്ചതോറും ലഭിക്കുന്ന പാല്‍പ്പണം കൊണ്ടാണ് ക്ഷീരകര്‍ഷകരുടെ കുടുംബങ്ങള്‍ ജീവിക്കുന്നത്. പശുകള്‍ക്ക് കാലിത്തീറ്റ, തവിട്, പുല്ല് എന്നിവയെല്ലാം വാങ്ങാന്‍ പണം ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇതെല്ലാം മുടങ്ങിയിരിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും കുടുംബച്ചെലവും അടക്കം നിര്‍വഹിക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് കര്‍ഷകര്‍. കാലിത്തീറ്റമാത്രം ഒരു ചാക്ക് (50 കിലോ) വാങ്ങാന്‍ 1,030 രൂപ വേണം.
ഒരു കര്‍ഷകന്‍ സാധാരണ ഗതിയില്‍ ആഴ്ചയില്‍ അഞ്ചു ദിവസം കൊണ്ട് 100 ലിറ്റര്‍ പാല്‍ ക്ഷീരസംഘത്തിനു നല്‍കും. സംഘങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നത് 30.50 പൈസയാണ്. 100 ലിറ്റര്‍ പാല്‍ നല്‍കിയാല്‍ ഇതിനുമാത്രം 3,000 രൂപ വരും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമമനുസരിച്ച് 2000 രൂപയേ എ.ടി.എമ്മില്‍ നിന്ന് ലഭിക്കൂ. അപ്പോഴും 1000 രൂപ ബാക്കിയാവും. ഇതിനുപുറമേ കര്‍ഷകര്‍ക്ക് നല്‍കേണ്ട കാലിത്തീറ്റ സബ്‌സിഡി, ബോണസ്, ഇന്‍സെന്റീവ് എന്നിവയും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഇനി അക്കൗണ്ടിലുള്ള പണം മുഴുവന്‍ പിന്‍വലിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി കര്‍ഷകന്‍ ബാങ്കില്‍ പോയി വരിനില്‍ക്കണം.
ക്ഷീരകര്‍ഷകരന്‍ വരുമാനം കുറഞ്ഞവരായതിനാല്‍ പാന്‍ കാര്‍ഡില്ല. രാപ്പകല്‍ അധ്വാനിച്ച് സ്വന്തം മക്കളെപ്പോലെ പശുക്കളെ നോക്കി നാടിന്റെ പാല്‍ ആവശ്യം നിര്‍വഹിക്കാന്‍ കനത്ത സംഭാവന നല്‍കുന്ന ക്ഷീരകര്‍ഷകര്‍ കറന്‍സി നിരോധനത്തിലൂടെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ജില്ലയില്‍ 293 ആപ്‌കോസ് (ആനന്ദ്മാതൃകാ) സംഘങ്ങളും 23 പരമ്പരാഗത സംഘങ്ങളുമടക്കം 316 ക്ഷീരസംഘങ്ങളാണുള്ളത്. ജില്ലയില്‍ 35000 ത്തോളം ക്ഷീരകര്‍ഷകരുണ്ട്. ക്ഷീരസംഘങ്ങള്‍ സംഭരിച്ച് മില്‍മക്ക് പ്രതിദിനം 2.47 ലക്ഷം ലിറ്റര്‍ നല്‍കുന്നു. ഇതിനുപുറമെ നേരിട്ടുള്ള വില്‍പ്പന നടത്തുന്നവര്‍ പ്രതിദിനം 1.50 ലക്ഷം ലിറ്ററും വില്‍ക്കുന്നുണ്ട്. ആകെ 3.97 ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ മാത്രം വില്‍ക്കുന്നത്. ഇതിനുമാത്രം 1,19,10,000 കോടി രൂപ വിതരണം ചെയ്യാനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതനുസരിച്ച് ക്ഷീരകര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ മിക്ക ക്ഷീരകര്‍ഷകര്‍ക്കും ബാങ്ക അക്കൗണ്ട് ഇല്ലാത്തത് വിനയായി.
ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമാകാന്‍ 100,500,50 രൂപ നോട്ടുകളുടെ ക്ഷാമം ഇല്ലാതാക്കണം ക്ഷീരകര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ തന്നെ കഴിയാത്ത അവസ്ഥയുള്ളപ്പോഴാണ് ക്ഷീരസംഘത്തിന് നല്‍കിയ പാലിന്റെ വില കിട്ടാനായി കര്‍ഷകര്‍ നെട്ടോട്ടം ഓടേണ്ട ഗതികേടിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  15 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  15 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  15 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  15 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  15 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  15 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  15 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  15 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  15 days ago