ജില്ലയിലെ രണ്ടാമത്തെ ഗ്രാമന്യായാലയം തേങ്കുറുശ്ശിയില്‍
തേങ്കുറുശ്ശി: സമൂഹത്തിലെ എല്ലാവര്ക്കും തുല്യ നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നീതിന്യായ വകുപ്പ് ജില്ലയിലെ രണ്ടാമത്തെ ഗ്രാമന്യായാലയം (ഗ്രാമീണ കോടതി) തേങ്കുറിശ്ശിയില്‍ നവംബര്‍ 19മുതല്‍ ആരംഭിക്കും.
തേങ്കുറുശ്ശി പഞ്ചായത്ത് കമ്മ്യുനിറ്റി ഹാളില്‍ രാവിലെ 9.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. ആലത്തൂര്‍ എം.എല്‍.എ കെ.ഡി പ്രസേനന്‍ അധ്യക്ഷനാകും. മാഹാളികുടത്തെ പഴയ കുടുംബശ്രീ കെട്ടിടത്തിലാണ് ഗ്രാമന്യായാലയം പ്രവര്‍ത്തിക്കുക. ശ്രീകൃഷ്ണപുരത്തിനു ശേഷം ജില്ലയില്‍ തുടങ്ങുന്ന ഗ്രാമന്യായാലയമാണ് തേങ്കുറുശ്ശിയിലേത്. 50,000 രൂപയില്‍ താഴെ പിഴ വരുന്ന കേസുകളും രണ്ട് വര്‍ഷംവരെ തടവ് നല്കാവുന്ന കേസുകളും ഇവിടെ തീര്‍പ്പാക്കും. പരിപാടിയില്‍ ജില്ലാ ജഡ്ജി കെ.പി ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് അനില്‍ കെ. ഭാസ്ക്കര്‍, ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."