പട്ടിത്തറ പഞ്ചായത്തില്‍ മരംവീട് പദ്ധതിക്ക് തുടക്കമാവുന്നു
കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പട്ടിത്തറ പഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും ചേര്‍ന്ന് വനിതാ കൂട്ടായ്മയില്‍ മരം വീട് പദ്ധതി നടപ്പാക്കുന്നു.
പദ്ധതി പ്രകാരം 40 പേര് ജനറല്‍ വിഭാഗത്തില്‍ നിന്നും 27 പേര് എസ്.സി വിഭാഗത്തില്‍ നിന്നും ചേര്‍ന്ന് 67 ഗ്രൂപ്പുകള്‍ ചേര്‍ന്നുള്ള കൂട്ടായ്മയിലാണ് മരം വീട് പദ്ധതി ആരംഭിക്കുന്നത്.
പതിനൊന്ന് പേരുള്ള അംഗങ്ങള്‍ ചേര്‍ന്ന വനിതാ ഗ്രൂപ്പുകള്‍ക്കാണ് ഫലവൃക്ഷ തൈകള്‍ വിതരണം നടത്തുന്നത്. പദ്ധതിയുടെ ഗ്രാഫ്റ്റ് ചെയ്ത പേര് മാവിന്‍തൈ, റമ്പുട്ടാന്, പപ്പായ, തുടങ്ങിയ 44 തൈകള്‍ വീതം നല്കുന്നു.
ഒരു ഗ്രൂപ്പ് 360 രൂപ ഗുണഭോക്തൃവിഹിതമായി കുടുംബശ്രീയില്‍ വനിതാ ഗ്രുപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് അടക്കേണ്ടതാണ്.
കൃഷിഭവന് വഴിയാണ് തൈകള്‍ ലഭ്യമാക്കുന്നത്. നവംബര്‍ 19 ന് ഉള്ളില്‍ വനിതാ കൂട്ടായ്മകള്‍ പേര് രജിസ്റ്റര്‍ ചെയ്യണം കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തിലോ കൃഷിഭവനിലോ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."