മഴ പ്രതീക്ഷിച്ച് കൃഷിക്കൊരുങ്ങി പെരുമാട്ടിയിലെ പച്ചക്കറികര്‍ഷകര്‍
പട്ടഞ്ചേരി: പ്രതീക്ഷകള്ക്കുമുകളില് അവര്‍ കൃഷിയിറക്കി. മഴയെത്തുമെന്ന പ്രതീക്ഷയില്‍ പട്ടഞ്ചേരി, പെരുമാട്ടിയിലെ ഇരുന്നൂറിലധികം പച്ചക്കറികര്‍ഷകര്‍ പന്തല്കൃഷിക്ക് തയ്യാറെടുത്തു.
കിണറുകളില്‍നിന്നും കുഴല്‍കിണറുകളില്‍നിന്നും വെള്ളം പമ്പ്ചെയ്താണ് പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തുകലിലെ ഇരുന്നൂറിലധികം ഭൂമി പാട്ടത്തിനെടുത്ത പച്ചക്കറി കര്‍ഷകര്‍ ഇത്തവണ കൃഷിയിറക്കിയിട്ടുള്ളത്. പടവലം, പാവല്‍, കോവല്‍, പയര്‍ എന്നിവയാണ് പ്രധാനമായും കൃഷിയിറക്കിയിട്ടുള്ളത്. കര്‍ഷകരുടെ പക്കല്‍ നിന്നും പാട്ടകര്‍ഷകര്‍ വിലനല്‍കിക്കൊണ്ട് വെള്ളം വാങ്ങിയാണ് ജലസേചനം നടത്തിവരുന്നത്.
മഴയെത്തുമെന്ന പ്രതീക്ഷയില്‍ ആരംഭിച്ച പച്ചക്കറികൃഷി തുടര്‍ന്നു വിളവിറക്കല്വരെയെത്തിക്കുവാന് സാധിക്കുമെന്ന വിശ്വാസമാണ് കൃഷിയിറക്കുവാന്‍ പ്രേരിപ്പിച്ച ഘടകമെന്ന് പാട്ടകര്‍ഷകനായ സുരേഷ് പറയുന്നു.
മണിക്കൂറിന് 100-200 രൂപവരൈ പണം നല്‍കിയാണ് സ്വകാര്യ കുഴല്‍കിണറുകളില്‍നിന്നും കിണറുകളില്‍നിന്നും നിലവില്‍ പച്ചക്കറി കര്‍ഷകര്‍ വെള്ളം വിലക്കുവാങ്ങുന്നത്.
ഒരുമാസത്തോളം ഇത്തരത്തില്‍ പണം നല്കി വെള്ളം ഉപയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്നും മഴയുണ്ടായാല്‍ പച്ചക്കറികൃഷി രക്ഷപ്പെടുമെന്നും പെരുമാട്ടിയിലെ പച്ചക്കറി കര്‍ഷകനായ സബരീനാഥ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."