അബ്ദുറബ്ബ് കാരണവര്‍, ശ്രീരാമകൃഷ്ണന് ജൂനിയര്‍...
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം തിരൂരങ്ങാടിയില്നിന്നു തെരഞ്ഞെടുക്കപ്പെട്ട പി.കെ അബ്ദുറബ്ബ്. 68 വയസാണ് അദ്ദേഹത്തിനുള്ളത്. വള്ളിക്കുന്നില്‍നിന്നു ജയിച്ച പി. അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് പ്രായത്തില്‍ രണ്ടാമന്. അദ്ദേഹത്തിന്റെ വയസ് 66 ആണ്. മുസ്ലിംലീഗ് പ്രതിനിധികളാണ് ഇരുവരും.
പൊന്നാനിയില്‍നിന്നു രണ്ടാം ജയം നേടിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണനാണ് കൂട്ടത്തിലെ ജൂനിയര്‍, 48 വയസ്. മത്സര രംഗത്ത് ചെറിയകുട്ടി തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. ഇഫ്ത്തിഖാറുദ്ദീന് (36) ആയിരുന്നെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 50 മുതല്‍ 60 വരെ പ്രായമുള്ളവര്‍ എട്ടു പേരാണുള്ളത്. മലപ്പുറത്തുനിന്നു ജയിച്ച പി. ഉബൈദുള്ളയ്ക്ക് 56, തിരൂരിലെ സി. മമ്മുട്ടി 56, ഏറനാട്ടിലെ പി.കെ ബഷീര്‍ 57, താനൂരിന്റെ വി. അബ്ദുറഹ്മാന് 55, കോട്ടയ്ക്കലിലെ പ്രൊഫ. കെ. ആബിദ് ഹുസൈന് തങ്ങള്‍ 56, കൊണ്ടോട്ടിയിലെ ടിവി ഇബ്റാഹിം 51, വണ്ടൂരില്‍നിന്നുള്ള എ.പി അനില്‍കുമാര്‍ 51 എന്നിങ്ങനെയാണ് പ്രായം.
നിലമ്പൂരിലെ പി.വി അന്‍വറിന് അന്‍പതു വയസുണ്ട്.
മങ്കടയില്‍ നിന്നുള്ള ടി.എ അഹമ്മദ് കബീര്‍ 60ലെത്തി നില്ക്കുന്നു. കുഞ്ഞാലിക്കുട്ടിയും മഞ്ഞളാംകുഴി അലിയും സമപ്രായക്കാരണ്. 64 വയസ്. മഞ്ചേരിയില്‍നിന്നുള്ള ഉമ്മറിന് 63 വയസുണ്ട്. പൊന്നാനിയില്‍നിന്നു ജയിച്ച പി ശ്രീരാമകൃഷ്ണനും തവനൂരില്നിന്നുള്ള കെ.ടി ജലീലുമാണ് 50 വയസിന് താഴെ പ്രായമുള്ളവര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."