കൈവിരലില്‍ മഷി; പ്രതിഷേധവുമായി ജനങ്ങള്‍
വടക്കാഞ്ചേരി: വലിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ അനുവഭവിച്ചിരുന്ന നെട്ടോട്ടത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നു. ഇന്നലെ വടക്കാഞ്ചേരി മേഖലകളിലെ ബാങ്കുകളില്‍ തിരക്ക് കുറഞ്ഞ് പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വഴിമാറി. എ.ടി.എം കൗണ്ടറുകള്‍ ഭൂരിഭാഗവും അടഞ്ഞ് കിടന്നതും, അഞ്ഞൂറിന്റെ നോട്ടുകള്‍ ആവശ്യത്തിന് വിനിമയത്തിന് എത്താത്തതും പ്രതിസന്ധി സൃഷ്ടിച്ചു. അതിനിടെ നോട്ടുമാറ്റാനെത്തുന്നവരുടെ കൈവിരലില്‍ മഷിതേക്കുന്ന പ്രവര്‍ത്തനം വടക്കാഞ്ചേരി മേഖലയിലെ ബാങ്കുകളില്‍ ആരംഭിച്ചു.
വലത് കയ്യിലെ ചൂണ്ട് വിരലിലാണ് മഷി പുരട്ടുന്നത്. മഷി പുരട്ടാന്‍ തുടങ്ങിയതോടെ പലരും നോട്ടുകള്‍ മാറ്റാന്‍ തയ്യാറാകാതെ മടങ്ങുകയാണ്. അധ്വാനിച്ചുണ്ടാക്കിയ നോട്ടുമായെത്തുന്ന തങ്ങളെ കള്ളന്മാരെ പോലെ മഷി കുത്തി വിടുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം ആളുകളുടെ പക്ഷം. എന്നാല്‍ മഷി തേക്കാന്‍ തയ്യാറായില്ലെങ്കില്‍ നോട്ട് മാറ്റി തരാനാകില്ലെന്നാണ് അധികൃതരുടെ പക്ഷം. കഴിഞ്ഞ 8 ദിവസം തുടര്‍ച്ചയായി നോട്ടുകള്‍ മാറ്റിയെടുത്തവരുടെ എണ്ണം വര്‍ധിച്ചതാണ് പുതിയ നടപടിക്ക് പിന്നിലെന്ന് അധികൃതര്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടുന്നത് പോലെയാണ് നോട്ട് മാറ്റാനെത്തുന്നവരുടെ കൈകളിലും മഷി പുരട്ടല്‍. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്തദാസ് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."